Latest News

സുധി ചേട്ടന്‍ മരിച്ച് ഒരു മാസത്തിനുള്ളില്‍ 25 കാരനുമായി രേണുവിന് ബന്ധം; അബോര്‍ഷനായി ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് മുന്‍ ബിഗ് ബോസ് താരം ഹനാന്‍ പറയുന്ന ഓഡിയോ സോഷ്യലിടത്തില്‍ വൈറല്‍; ചര്‍ച്ചയായതോടെ അയല്‍വാസി ഇക്കാര്യം പറഞ്ഞുവെന്ന് രേണുവിന്റെ സുഹൃത്ത് കൂടിയായ നിമിഷ ബിജോയും; പുതിയ വിവാദം ഇങ്ങനെ

Malayalilife
 സുധി ചേട്ടന്‍ മരിച്ച് ഒരു മാസത്തിനുള്ളില്‍ 25 കാരനുമായി രേണുവിന് ബന്ധം; അബോര്‍ഷനായി ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് മുന്‍ ബിഗ് ബോസ് താരം ഹനാന്‍ പറയുന്ന ഓഡിയോ സോഷ്യലിടത്തില്‍ വൈറല്‍; ചര്‍ച്ചയായതോടെ അയല്‍വാസി ഇക്കാര്യം പറഞ്ഞുവെന്ന് രേണുവിന്റെ സുഹൃത്ത് കൂടിയായ നിമിഷ ബിജോയും; പുതിയ വിവാദം ഇങ്ങനെ

കൊല്ലം സുധിയുടെ മരണശേഷം സോഷ്യല്‍മീഡിയയില്‍ വൈറല്‍ കണ്ടന്റായി  മാറിയ രേണു സുധി ബിഗ് ബോസ് സീസണ്‍ 7 ലെ മത്സരാര്‍ത്ഥിയാണ്.
സോഷ്യല്‍മീഡിയയിലെ വൈറല്‍ താരമെന്ന ലേബല്‍ തന്നെയാണ് രേണുവിനെ ബി?ഗ് ബോസ് മലയാളം സീസണ്‍ ഏഴിലേക്കും എത്തിച്ചത്.

ഹൗസിലേക്ക് കയറും മുമ്പുണ്ടായിരുന്ന നെ?ഗറ്റിവിറ്റി കുറയ്ക്കാന്‍ ഷോയുടെ ഭാ?ഗമായശേഷം രേണുവിന് കഴിഞ്ഞിട്ടുണ്ട്. വെറുത്തവര്‍ പോലും രേണുവിന് വോട്ട് ചെയ്ത് തുടങ്ങിയിരുന്നു. ഷോ തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും നല്ലൊരു ഗെയിമറായി ഉയരാന്‍ രേണു ശ്രമിക്കുന്നില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇപ്പോഴിതാ രേണുവിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ബി?ഗ് ബോസ് മത്സരാര്‍ത്ഥിയായ ഹനാന്‍. ഏര്‍ട്ടല്‍-ഐഡിയ കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്ത കാലം മുതല്‍ രേണുവും ഹനാനും പരിചയക്കാരും സുഹൃത്തുക്കളുമാണ്. പിന്നീട് തെറ്റി പിരിഞ്ഞു. ബി?ഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു ഹനാന്‍.

എന്നാല്‍ അധിക ദിവസം ഹൗസില്‍ തുടരാന്‍ ഹനാന് കഴിഞ്ഞില്ല. അതിന് മുമ്പ് പുറത്തായി. സുധിയുടെ മരണശേഷം രേണുവിന് ചില പ്രണയ ബന്ധങ്ങളുണ്ടായിരുന്നുവെന്ന് ഹനാന്‍ ഒരു യുട്യൂബറോട് വെളിപ്പെടുത്തുന്ന ഫോണ്‍ കോള്‍ ഓഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പലരും ഇതേ കുറിച്ച് എന്നോട് വിളിച്ച് ചോദിക്കുന്നുണ്ട്. സുധി ചേട്ടന്‍ ജീവിച്ചിരുന്ന കാലത്തും വേറെയും ഒന്ന് രണ്ട് റിലേഷനുകള്‍ രേണുവിന് ഉണ്ടായിരുന്നു. ഒരിക്കല്‍ സംസാരിച്ചപ്പോള്‍ രേണുവിന്റെ വായില്‍ നിന്ന് വന്നതാണ്. എന്താണ് റിയല്‍ ക്യാരക്ടര്‍ എന്നറിയാനുള്ള ഒരു ക്യൂരിയോസിറ്റി കൂടി എനിക്ക് ആ സമയത്ത് ഉണ്ടായിരുന്നു.

എനിക്ക് സുധി ചേട്ടന്‍ ഉള്ള കാലത്തും ബന്ധങ്ങളുണ്ടായിരുന്നു. അത് സുധി ചേട്ടന്‍ അറിയാന്‍ ഒന്നും പോകുന്നില്ലല്ലോ എന്ന തരത്തില്‍ ഒരു ടോക്ക് വന്നു. അത് പറഞ്ഞയുടന്‍ രേണു വിഴുങ്ങുകയും ചെയ്തു. അബദ്ധത്തില്‍ ചാടി വന്നതാണ്. രേണുവുമായി ബന്ധമുണ്ടായിരുന്ന പയ്യന് 25 വയസ് മാത്രമേയുള്ളുവെന്നാണ് കൂട്ടുകാരി വഴി അറിഞ്ഞത്. ഫിസിക്കല്‍ റിലേഷനും രേണുവിന് ആ പയ്യനുമായി ഉണ്ടായിരുന്നു. ഗര്‍ഭിണിയായി.

ഇക്കാര്യം എനിക്കും ആ കൂട്ടുകാരിക്കും രേണുവിനൊപ്പം ആശുപത്രിയില്‍ പോയ ചേച്ചിക്കും മാത്രമെ ആദ്യം അറിയുമായിരുന്നുള്ളു. സുധി മരിച്ചശേഷം നടന്ന കാര്യങ്ങളാണ്. രേഷ്മ തങ്കച്ചന്‍ എന്ന പേരിലാണ് ആശുപത്രിയില്‍ ചികിത്സ തേടിയത് എന്നാണ് ഹനാന്‍ പറഞ്ഞത്. പലരില്‍ നിന്നും കേട്ട കാര്യങ്ങള്‍ പറഞ്ഞുവെന്ന് അല്ലാതെ തെളിവുകളൊന്നും ഹനാന്‍ പുറത്ത് വിട്ടിട്ടില്ല.

ഹനാന്റെ ഓഡിയോ വൈറലായതോടെ രേണുവിന്റെ സുഹൃത്തായ നിമിഷ ബിജോയും പ്രതികരിച്ചു.രേണു അബോര്‍ഷനിലൂടെ കൊച്ചിനെ കളഞ്ഞുവെന്ന് അവരുടെ അയല്‍വാസി പറഞ്ഞപ്പോഴാണ് താന്‍ ആദ്യം അറിഞ്ഞതെന്ന് നിമിഷ പറയുന്നു.റീച്ചിന് വേണ്ടി രേണുവിനെ പിടിച്ച് ഇടേണ്ട ആവശ്യം എനിക്ക് ഇല്ല. അവളെ എന്നും ചേര്‍ത്ത് പിടിച്ചിട്ടുള്ളയാളാണ് ഞാന്‍. വീടിന്റെയും ബിഷപ്പിന്റെയും വിഷയം വന്നപ്പോള്‍ രേണു ചെയ്തത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് അതിന് എതിരെ ഞാന്‍ സംസാരിച്ചത്. അവളെ വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല. രേണുവിനൊപ്പം ഒരു റീല്‍ പോലും ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല.

അവളെ വിറ്റ് തിന്നുന്ന പലരുമുണ്ട്. സുധി ചേട്ടന്റെ ചരമ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അയല്‍ക്കാരിയായ ഒരു ചേച്ചി എന്നോട് പറഞ്ഞിരുന്നു രേണു അബോര്‍ഷന്‍ ചെയ്ത് ഒരു കൊച്ചിനെ കളഞ്ഞുവെന്ന്. അന്ന് അറിഞ്ഞുവെങ്കിലും ഞാന്‍ അത്ര മൈന്റ് ചെയ്തിരുന്നില്ല. പിന്നീടാണ് ഹനാന്റെ ഓഡിയോ കേട്ടത്. ഹനാന്‍ പറഞ്ഞത് തന്നെയാണ് ഞാനും അറിഞ്ഞത്. വേറൊരാളുമായി ബന്ധമുണ്ടാകുന്നത് ഇന്നത്തെ കാലത്ത് നടക്കുന്നതാണ്.

ബന്ധം വേണോ വേണ്ടയോ എന്നത് ഓരോ ആളുകളുടെ താല്‍പര്യമാണ്. രേണുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നതും ഞാന്‍ അറിഞ്ഞിരുന്നു. രേണുവിനെ തേജോവധം ചെയ്യണമെന്നോ അവളെ വെച്ച് റീച്ച് ഉണ്ടാക്കണമോ എന്നൊന്നും എനിക്കില്ല. ഞാനും രേണുവും തമ്മില്‍ പ്രശ്‌നമില്ല. പക്ഷെ പറയേണ്ട കാര്യം പറയണമല്ലോ. രേണുവിന്റെ പിആറിനെ കൊണ്ട് ശല്യമാണ്.

അന്ന് സുധി ചേട്ടന്റെ ചരമ വാര്‍ഷികത്തിന് രേണു എന്നെ ക്ഷണിച്ചതുകൊണ്ടാണ് പോയത്. അയല്‍പ്പക്കകാരുപോലും ആ ചടങ്ങിന് ഉണ്ടായിരുന്നില്ല. അവള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന കുറച്ച് ആളുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. സുധി ചേട്ടന്റെ വീട്ടില്‍ നിന്ന് പോലും ആരും ഉണ്ടായിരുന്നില്ല. രേണു അബോര്‍ഷന്‍ ചെയ്തതിന് എന്റെ കയ്യില്‍ തെളിവില്ല. അവള്‍ ഗര്‍ഭം ധരിച്ചാലും കളഞ്ഞാലും എനിക്ക് ഒരു വിഷയവുമില്ല.രേണുവിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ചിരി വരും എന്നും നിമിഷ പറയുന്നു. 

 

Read more topics: # രേണുസുധി
nimisha bijo and hanan against renu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES