Latest News

റെഡ് കാര്‍പ്പറ്റില്‍ വെച്ച് നടിയെ ബലമായി ചുണ്ടില്‍ ഉമ്മവെച്ച് വനിതാ ആരാധിക; സെല്‍ഫിയെടുക്കാന്‍ അടുത്തികൂടി പൊടുന്നെയുള്ള ഉമ്മ; അതീക്ഷിത അനുഭവത്തിന്റെ ഞെട്ടലില്‍ നടി നികിത റാവല്‍; വീഡിയോ വൈറല്‍ 

Malayalilife
 റെഡ് കാര്‍പ്പറ്റില്‍ വെച്ച് നടിയെ ബലമായി ചുണ്ടില്‍ ഉമ്മവെച്ച് വനിതാ ആരാധിക; സെല്‍ഫിയെടുക്കാന്‍ അടുത്തികൂടി പൊടുന്നെയുള്ള ഉമ്മ; അതീക്ഷിത അനുഭവത്തിന്റെ ഞെട്ടലില്‍ നടി നികിത റാവല്‍; വീഡിയോ വൈറല്‍ 

പൊതുപരിപാടിക്കിടെ റെഡ് കാര്‍പ്പറ്റില്‍ വെച്ച് ബോളിവുഡ് നടി നികിത റാവലിന് നേരിടേണ്ടി വന്ന അപ്രതീക്ഷിത അനുഭവം സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനിടെ അടുത്തേക്ക് വന്ന വനിതാ ആരാധക നടിയെ ബലമായി ചുണ്ടില്‍ ഉമ്മവെക്കുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തില്‍ നടി തീര്‍ത്തും അസ്വസ്ഥയായതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിപാടിക്കിടെ സെല്‍ഫിയെടുക്കാനെന്ന വ്യാജേനയാണ് വനിതാ ആരാധക നടിയുടെ അടുത്തേക്ക് എത്തിയത്. 

സന്തോഷത്തോടെ ഇവര്‍ക്കൊപ്പം പോസ് ചെയ്ത നികിതയെ ആരാധക ആദ്യം കവിളിലാണ് ഉമ്മവെച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ നടിയെ ചേര്‍ത്ത പിടിച്ച് ചുണ്ടില്‍ അമര്‍ത്തി ഉമ്മവെക്കുകയായിരുന്നു. പെട്ടെന്നുള്ള പ്രവര്‍ത്തിയില്‍ ഞെട്ടിപ്പോയ നടി തടയാന്‍ ശ്രമിച്ചെങ്കിലും ആരാധക പിടിവിട്ടില്ല. തുടര്‍ന്ന് വീണ്ടും കവിളില്‍ ഉമ്മവെച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. ക്യാമറകള്‍ക്ക് മുന്നില്‍ വെച്ച് നടന്ന സംഭവത്തിലുടനീളം നടി അസ്വസ്ഥയായി കാണപ്പെട്ടു. 

'ഗരം മസാല', 'ബ്ലാക്ക് ആന്‍ഡ് വൈറ്റ്', 'മിസ്റ്റര്‍ ഹോട്ട് മിസ്റ്റര്‍ കൂള്‍', 'ദി ഹീറോ - അഭിമന്യു', 'അമ്മ കി ബോലി', 'ക്യൂട്ട് കമിന' തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് നികിത റാവല്‍. 2012-ല്‍ 'തിമ്പ' എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു. അര്‍ഷാദ് വര്‍സി, ചങ്കി പാണ്ഡെ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന 'റോട്ടി കപ്ഡ ഔര്‍ റൊമാന്‍സ്' ആണ് നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

nikita rawal forced kiss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES