Latest News

യന്തിരന്‍ രണ്ടാം ഭാഗത്തില്‍ വില്ലനായെത്തുന്ന അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ മെയിക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു; ചിത്രം 29 ന് റിലീസ്; ആകാംക്ഷയോടെ ആരാധകര്‍

Malayalilife
യന്തിരന്‍ രണ്ടാം ഭാഗത്തില്‍ വില്ലനായെത്തുന്ന അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ മെയിക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു; ചിത്രം 29 ന് റിലീസ്; ആകാംക്ഷയോടെ ആരാധകര്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഷങ്കര്‍ ഒരുക്കുന്ന 2.0. രജനികാന്ത് നായകനാകുന്ന ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമാണ്. അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ മെയ്ക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതോടെ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷകളും ഇരട്ടിച്ചിരിക്കുകയാണ്.

ജനങ്ങളുടെ മുഴുവന്‍ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത് ടെലികോം കമ്പനികളോട് പ്രതികാരം തീര്‍ക്കുന്ന ' ക്രോവ് മാനാ'യി ആണ് അക്ഷയ് കുമാര്‍ വേഷമിടുന്നത്. ക്രോവ് മാനായുള്ള അക്ഷയുടെ രൂപമാറ്റത്തിന്റെ മേക്കപ്പുകളാണ് വീഡിയോയിലുള്ളത്. വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.പ്രോസ്തറ്റിക്ക് മേക്കപ്പിലൂടെ ആ കഥാപാത്രമായി മാറുന്ന അക്ഷയ് കുമാറിന്റെ പ്രയത്‌നമാണ് വിഡിയോയില്‍.

ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതില്‍ 1000 വിഎഫ്എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമി ജാക്സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
ചിട്ടി റോബോട്ടും ക്രോവും തമ്മിലെ സംഘട്ടന രംഗങ്ങളുമായെത്തിയ ട്രെയിലറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം 29 നാണ് റിലീസ് ചെയ്യുക.
 

new tamil movie,enthiran 2,akshay kumar,making video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക