പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 9. ചിത്രന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംവിധായകന്‍ കമലിന്റെ മകന്‍ ആണ് മുഹമ്മദ്. മുഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 9. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
ലൂസിഫര്‍ എന്ന പുതിയ സിനിമ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ പോസ്റ്ററും പൃഥ്വിരാജിന്റെ സംവിധാനവും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പൃഥ്വിരാജ് നായകനായി എത്തുന്ന 9 എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.