അതിക്രമങ്ങള്‍ക്കെതിരെ പൊരുതുന്ന പെണ്‍കരുത്തിനെ സജ്ജമാക്കാനുള്ള ശ്രമവുമായെത്തുന്ന ചിത്രം ' ചിലപ്പോള്‍ പെണ്‍കുട്ടിയുടെ' റിലീസ് മാറ്റിവെച്ചെന്ന് അണിയറപ്രവര്‍ത്തകര്‍. നാളെ റിലീസ് ചെയ്യാനിരുന്ന ചിത്രവും വിവാദത്തിലായി. കശ്മീര്‍ കത്വ വിഷയത്തിന്റെ പശ്ചാതലത്തില്‍ ആരംഭിക്കുന്ന സിനിമയുടെ പ്രമേയം സെന്‍സര്‍ ബോഡിനേ ആശയുക്കുഴപ്പത്തിലാക്കിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഇതോട ചിത്രത്തിന്റെ ട്രെയിലറും വിവാദത്തിലായി. ഇതോടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വക്കേണ്ടി വന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ വിഷയത്തില്‍ വിശദീകരണം നല്‍കുന്നതിനായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നാളെ തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തും. നിര്‍മ്മാതാവ് സുനീഷ് ചുനക്കര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് എം കമറുദ്ദീനാണ്. പ്രസാദ് നൂറനാടാണ് ചിത്രത്തിന്റെ സംവിധായകന്‍.
സിനിമയുൂടെ പ്രമേയവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് റിലീസ് മാറ്റിവെക്കാന്‍ കാരണമായതെന്ന് സംവിധായകന്‍ പറഞ്ഞു.
എല്ലാ നന്മയുള്ള സിനിമാ സ്‌നേഹികളും ക്ഷമിക്കണം ചിലപ്പോള്‍ പെണ്‍കുട്ടി നവംബര്‍ 23ന് റിലീസ് ചെയ്യാന്‍ കഴിയില്ല.. ഓഗസ്റ്റില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം പ്രളയത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു... പിന്നീട് ചിത്രം വിതരണത്തിനു സഹായമായി വൈശാഖ് രാജ് സിനിമാസ് തയാറായി ചിത്രം ഒരുങ്ങി '!
ആദ്യം നവംബര്‍ 16 റിലീസ് തീരുമാനിച്ചു! അനിമല്‍ വെല്‍ഫയര്‍ ബോഡിന്റ എന്‍ഒസി കിട്ടാന്‍ വൈകിയതിനാല്‍ 23ലേക്ക് റിലീസ് മാറ്റി . മനുഷ്യരെ കുഴപ്പിക്കുന്ന നമ്മുടെ നിയമ സംവിധാനങ്ങളില്‍ പെട്ടു പല സിനിമക്കാരും വലയുകയാണ്...
ചിലപ്പോള്‍ പെണ്‍കുട്ടിയില്‍ മൃഗങ്ങളെ ദ്രോഹിക്കുന്ന യാതൊരു വിധമോശം രംഗങ്ങളോ ഇല്ല.. മനുഷ്യരേക്കാള്‍ കരുണയും കരുതലുമുള്ളതാണ് ജന്തുക്കള്‍ എന്നു ചൂണ്ടി കാണിക്കുന്ന രംഗങ്ങളാണ്... സിനിമയില്‍ നിന്നു ഇതു നീക്കം ചെയ്യാനും കഴിയാത്തതാണ്... കോടികള്‍ മുടക്കി സിനിമ ചെയ്യുന്നവര്‍ക്ക് ഇതിനു യാതൊരു ബുദ്ധിമുട്ടുകളും സംഭവിക്കുന്നില്ല.. എല്ലാം ശുഭമായി നവംബര്‍ 30 തിന് ചിത്രം റിലീസ് ചെയ്യാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നുൂ... ഈശ്വരന്‍ അനുഗ്രഹിക്കട്ടെ! സംവിധായകനായ പ്രസാദ് നൂറനാട് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.