ഇങ്ങനെയും ഒരു പ്രേമമോ? പേളിഷ് കണ്ടാല്‍ ആരും പ്രേമിക്കും...!ശ്രീനിഷും പേളിയും ഒന്നിച്ച പേളിഷ് തംരംഗമാകുന്നു...!

Malayalilife
ഇങ്ങനെയും ഒരു പ്രേമമോ? പേളിഷ് കണ്ടാല്‍ ആരും പ്രേമിക്കും...!ശ്രീനിഷും പേളിയും ഒന്നിച്ച പേളിഷ് തംരംഗമാകുന്നു...!

ബിഗ് ബോസ് ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താര ജോഡികളാണ് പേളി മാണിയും ശ്രീനിഷും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തങ്ങളുടെ പ്രണയം നാലു മാസം പിന്നിട്ടതിന്റെ സന്തോഷമായി ഇരുവരും ഒരുമിച്ചഭിനയിച്ച ഗാനവീഡിയോ ആയ പേളിഷ് പുറത്തുവിട്ടതാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ബിഗ് ബോസ് ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താര ജോഡികളാണ് പേളി മാണിയും ശ്രീനിഷും. നൂറുദിവസത്തെ ബിഗ്ബോസ് മത്സരത്തിനിടെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ബിഗ്ബോസ് അവസാനിച്ച ശേഷവും ആരാധകര്‍ ബിഗ്ബോസ് മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളാണ് ഏറ്റവുമധികം തിരഞ്ഞത്. ശ്രീനിഷും പേളിയും ഒരുമിച്ചുളള ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തങ്ങളുടെ പ്രണയം നാല് മാസം പൂര്‍ത്തിയാകുന്നതിന്റെ ആഘോഷത്തിനിടയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ച വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത് പേളി മാണി. 

'പേളിഷ് ഫ്ലൈ വിത്ത് യൂ' എന്ന പേരിലാണ് വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുന്നത്. പേളിയും ജെസിന്‍ ജോര്‍ജും ചേര്‍ന്നാണ് 
പേളിഷിലെ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വരികള്‍ എഴുതിരിക്കുന്നത് പേളിയും ശ്രദ്ധാ ഡേവിസും ചേര്‍ന്നാണ്. ജെസിന്‍ ജോര്‍ജ് തന്നെയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.'പേളിഷ്' റിലീസ് ചെയ്യുമെന്ന് വിവരം കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ പേളിയും ശ്രീനിയും അറിയിച്ചിരുന്നു.  ഇരുവരുടേയും വിവാഹനിശ്ചയം വ്യത്യസ്തമായ രീതിയില്‍ പേളി പ്രഖ്യാപിച്ചതാണോ എന്ന കാത്തിരിപ്പിലായിരുന്നു പേളിഷ് ആരാധകര്‍. എന്നാല്‍ ആല്‍ബം മോഡല്‍ വീഡിയോ സോംങ്ങ് ആയിരുന്നു പേളിഷ്. പേളിയും ശ്രീനിയും ചേര്‍ന്ന് അഭിനയിച്ച ഇല്ലെങ്കില്‍ ജീവിച്ചു എന്നു പറയാവുന്ന അതിമനോഹരമായ ഗാനമാണ് പേളിഷ്. ഇരുവരുടേയും പ്രണയനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു.  

അടുത്ത വര്‍ഷം മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് ഒരു അഭിമുഖത്തിനിടെ പറഞ്ഞതായി  വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നാണ് പേളി ഇതിനോടു പ്രതികരിച്ചത്. വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നും ബിഗ് ബോസില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ പേളി പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായും പേളി അറിയിച്ചിരുന്നു. ഇരുവരുടേയും വിവാഹം കാണാനുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. മനോഹരമായ സംഗീതത്തൊടൊപ്പം പേളിയും ശ്രീനിയും പ്രണയക്കുന്ന പേളിഷ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഇത്ര മനോഹരമായി പ്രേമിക്കാമോ എന്ന ചോദ്യമാണ് ആരാധകര്‍ പേളിഷ് കണ്ട ശേഷം ഉയര്‍ത്തുന്നത്.

new album,Pearlish,Pearle Maaney,Srinish Aravind

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES