'കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍ സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെ അല്ലേ പ്രകാശന്‍'; ഫഹദ് ഫാസില്‍ നായകനായെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശന്റെ പോസ്റ്റര്‍ വൈറല്‍

Malayalilife
topbanner
'കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍ സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെ അല്ലേ പ്രകാശന്‍'; ഫഹദ് ഫാസില്‍ നായകനായെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശന്റെ പോസ്റ്റര്‍ വൈറല്‍

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം ഞാന്‍ പ്രകാശന്റെ പോസറ്റര്‍ പുറത്തിറങ്ങി. സംവിധാ.കന്‍ തന്നെ തന്റെ ഫെയ്‌സബുക്ക് പോജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഫഹദിനെ ഒരു നായ ഓടിച്ചിരുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍ സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെ അല്ലേ പ്രകാശന്‍ എന്നാണ് അന്തിക്കാട് പോസ്റ്ററിന് കുറിപ്പ് നല്‍കിയിരിക്കുന്നത്.മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. യമഹ ബൈക്ക് നിന്ന് കൊണ്ട് ഓടിക്കുന്ന പ്രകാശനായിരുന്നു ഫസ്റ്റ് ലുക്കില്‍ ഉള്ളത്. 

ഇപ്പോള്‍ പുറത്തിറങ്ങിയ രണ്ടാം പോസ്റ്റും പറയുന്ന കോമഡി കലര്‍ന്ന കുടുംബ ചിത്രമായിരിക്കുമെന്ന് തന്നെയാണ്.നാടന്‍ ടച്ചുള്ള പ്രകാശന്‍ എന്ന യുവാവിന്റെ റോളിലാണ് ഫഹദ് എത്തുന്നത്. നമുക്ക് ചുറ്റും നമ്മള്‍ എന്നും കാണുന്ന ഒരു ടിപ്പിക്കല്‍ മലയാളി യുവാവ് എന്നാണ് ഫഹദിന്റെ റോളിനെ സത്യന്‍ അന്തിക്കാട് വിശേഷിപ്പിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്രീനിവാസനാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് ടീം ഒന്നിക്കുമ്പോള്‍ ഒരു മികച്ച കുടുംബചിത്രം എന്ന പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.

ചിത്രത്തില്‍ നിര്‍ണായകമായൊരു വേഷത്തില്‍ ശ്രീനിവാസനും അഭിനയിക്കുന്നുമുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്‍ കഥാപാത്രത്തിന്റെ പേര്.നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കെ.പി.എ.സി. ലളിത, സബിതാ ആനന്ദ്, വീണാ നായര്‍, മഞ്ജുള, മഞ്ജുഷ, ജയശങ്കര്‍, മുന്‍ഷി ദിലീപ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷാന്‍ റഹമാന്റെതാണ് സംഗീതം. കെ. രാജഗോപാല്‍ എഡിറ്റിങ്ങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.കുമാറാണ്. കലാസംഗം റിലീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

new movie,malayalam,sathyan anthikad,njan prakashan,fahadh fasil,poster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES