Latest News

വിവാദങ്ങളെ മറികടന്ന് നേര്‍ച്ചപ്പെട്ടി; ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രം 8ന് തിയേറ്ററുകളില്‍ 

Malayalilife
 വിവാദങ്ങളെ മറികടന്ന് നേര്‍ച്ചപ്പെട്ടി; ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രം 8ന് തിയേറ്ററുകളില്‍ 

രു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടിവന്നു സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ നേര്‍ച്ചപ്പെട്ടിയിലെ ഗാനങ്ങളും ട്രെയിലരും ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിലെ ജാസ്സി ഗിഫ്റ്റ് പാടിയ കടമിഴി നോട്ടം ലജ്ജാവതിക്ക് ശേഷം ജാസി ഗിഫ്റ്റ് ഒരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനത്തിലൂടെ.

പുതുമയുള്ള കഥയും കഥാപശ്ചാത്തലവും ആണ് നേര്‍ച്ചപ്പെട്ടിയെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ചിത്രത്തില്‍ ജസ്റ്റിന ആയി വരുന്നത് തമിഴ് മലയാളം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൈറാ നിഹാര്‍ എന്ന ആര്‍ട്ടിസ്റ്റ് ആണ്. ഒരു കന്യാസ്ത്രീ പ്രണയ നായിക കഥാപാത്രമായ വരുന്ന  മലയാളത്തിലെ ആദ്യത്തെ സിനിമ.

സ്‌കൈഗേറ്റ് ഫിലിംസ്‌നിര്‍മ്മിക്കുന്ന  നേര്‍ച്ചപ്പെട്ടി എന്ന ചിത്രം സെപ്റ്റംബര്‍  8ന് തിയേറ്ററില്‍ എത്തും. .ദേശീയ അന്തര്‍ദേശീയ തലത്തിലെ പരസ്യ ചിത്രങ്ങളിലൂടെയുംഫാഷന്‍ ഷോ ഗ്രൂമിങ് രംഗത്തി ലൂടെയും ശ്രദ്ധേയനായ അതുല്‍ സുരേഷ് ആണ് നായകന്‍.
 
സ്‌കൈഗേറ്റ് ഫിലിംസിന്റെ ബാനറില്‍ ഉദയകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബാബു ജോണ്‍ കൊക്കാവയല്‍ ആണ്.

 ഉദയകുമാര്‍, ശ്യാം കൊടക്കാട്,മോഹന്‍ തളിപ്പറമ്പ്,ഷാജി തളിപ്പറമ്പ്, മനോജ് ഗംഗാധര്‍, വിദ്യന്‍ കനകത്തിടം, പ്രസീജ് കുമാര്‍, രാലജ് രാജന്‍, സദാനന്ദന്‍ ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ് മാക്‌സ്,, നസീര്‍ കണ്ണൂര്‍, ശ്രീവേഷ്‌കര്‍,ശ്രീഹരി, പ്രഭുരാജ്,സജീവന്‍ പാറക്കണ്ടി,റെയ്സ്  പുഴക്കര, ,മാസ്റ്റര്‍ ധ്യാന്‍ കൃഷ്ണ,പ്രസീത അരൂര്‍, രേഖ സജിത്ത്, വീണ, അഹല്യ, അശ്വിനി രാജീവന്‍, അനഘ മുകുന്ദന്‍, ജയിന്‍ മേരി,പ്രബുദ്ധ സനീഷ്,ശ്രീകല, രതി ഇരിട്ടി,വിദ്യ, ജോയ്സി തുടങ്ങിയവര്‍ അഭിനയിക്കുന്നു. കലാസംവിധാനം ബാലകൃഷ്ണന്‍ കൈതപ്രം, മേക്കപ്പ് ജയന്‍ ഏരിവേശി, സ്റ്റില്‍സ് വിദ്യന്‍ കനത്തിടം, ക്യാമറ റഫീഖ് റഷീദ്, അസോസിയേറ്റ് ഡയറക്ടര്‍ മനോജ് ഗംഗാധര്‍,അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് രാല് ജ് രാജന്‍,ആരാധ്യരാകേഷ്, പി ആര്‍ ഓ റഹീം പനവൂര്‍, സംഗീത സംവിധാനം സിബു സുകുമാരന്‍,സിബിച്ചന്‍ ഇരിട്ടി, ഗാനരചന ബാബു ജോണ്‍,ഗായകര്‍ മധു ബാലകൃഷ്ണന്‍,ജാസി ഗിഫ്റ്റ്പശ്ചാത്തല സംഗീതം സിബു  സുകുമാരന്‍,  തിരക്കഥ സംഭാഷണം സുനില്‍ പുള്ളാട്ട്ഹാനി നിലാമുറ്റം, പ്രൊഡക്ഷന്‍ കാണ്‍ട്രോളര്‍ വിനോദ് പാടിച്ചാല്‍.പി ആര്‍ ഒ  എം കെ ഷെജിന്‍.

nerchapetti MOVIE release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES