Latest News

പ്രിയപ്പെട്ടവര്‍ക്ക് വിവാഹ ക്ഷണപത്രിക അയച്ച് തുടക്കം; നെപ്പോളിയന്റെ മൂത്തകമന്‍ ധനുഷിന്റെ വിവാഹം ടോക്കിയോയില്‍; നവംബറില്‍ നടക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

Malayalilife
topbanner
പ്രിയപ്പെട്ടവര്‍ക്ക് വിവാഹ ക്ഷണപത്രിക അയച്ച് തുടക്കം; നെപ്പോളിയന്റെ മൂത്തകമന്‍ ധനുഷിന്റെ വിവാഹം ടോക്കിയോയില്‍; നവംബറില്‍ നടക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

ടന്‍ നെപ്പോളിയന്റെ സുഖമില്ലാത്ത മകന്റെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളൊക്കെ കാറ്റില്‍പ്പറത്തി വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. പ്രിയപ്പെട്ടവരേയും ബന്ധുക്കളേയും ഒക്കെ കല്യാണം ക്ഷണിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞു. അതിഗംഭീരമായിട്ടാണ് വിവാഹം നടത്തുകയെന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ ലഭിച്ചു കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഈ കല്യാണക്കുറി തന്നെയാണ്. 

സ്വര്‍ണ നിറമുള്ള കവറില്‍ നീണ്ട സ്വര്‍ണച്ചെപ്പിലടച്ച വിവാഹക്കുറിയാണ് നെപ്പോളിയനും ഭാര്യയും പ്രിയപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്നത്. നടന്റെ ഏറ്റവും അടുത്ത സുഹൃത്തായ സാം ആന്റോയ്ക്കും ഭാര്യയ്ക്കും നല്‍കിയിരിക്കുന്ന കല്യാണക്കുറിയുടെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലേക്കും എത്തിയിരിക്കുന്നത്.

ഈവര്‍ഷം നവംബര്‍ ഏഴാം തീയതി വ്യാഴാഴ്ചയാണ് നെപ്പോളിയന്‍ മകന്‍ ധനുഷിന്റെയും അക്ഷയാ വിവേകാനന്ദ രാജിന്റെയും വിവാഹം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ടോക്കിയോയില്‍ വച്ചാണ് കല്യാണം നടക്കുക. അതിനു മുമ്പ് തമിഴ്നാട്ടില്‍ വച്ച് വിവാഹം നടത്തുന്നുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനുള്ള സാധ്യതയും കുറവാണ്. യുഎസില്‍ നിന്നും തമിഴ്നാട്ടിലേക്ക് മകനെ എത്തിക്കുക എന്നത് ശ്രമകരമായ ദൗത്യമായതിനാല്‍ വധു അക്ഷയയേയും വീട്ടുകാരേയും യുഎസിലേക്ക് എത്തിച്ചശേഷം അവിടെ വച്ചായിരിക്കും താലികെട്ടും ചടങ്ങുകളും ഒക്കെ നടത്തുക.

ആ കാരണത്താലാണ് വിവാഹ നിശ്ചയം ഒരു വിവാഹം പോലെ തന്നെ അത്യാഢംബരമായി വധുവിന്റെ നാടായ തിരുനെല്‍വേലിയില്‍ വച്ച് ആഘോഷിച്ചതും. അന്ന് പെണ്ണിന്റെ വീട്ടുകാരും സുഹൃത്തുക്കളും നടന്റെ നാട്ടിലുള്ള ബന്ധുക്കളുമെല്ലാം വിവാഹനിശ്ചയത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. യുഎസിലേക്ക് എല്ലാ ബന്ധുക്കളേയും പ്രിയപ്പെട്ടവരേയും എത്തിക്കുകയെന്നത് അസാധ്യമായതിനാല്‍ വധുവും മാതാപിതാക്കളും മാത്രമായിരിക്കും യുഎസിലേക്ക് പോവുക. അതേസമയം, യുഎസിലെ കല്യാണക്ഷണം ഇ്പ്പോഴേ തുടങ്ങിക്കഴിഞ്ഞു നടനും കുടുംബവും. ശരിക്കും കല്യാണത്തിരക്കുകളിലേക്ക് കടന്നുവെന്നു തന്നെ പറയാം.

ആരോഗ്യാവാനായി ജനിച്ച മകനാണെങ്കിലും നാലാം വയസില്‍ കണ്ടെത്തിയ മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗമാണ് നെപ്പോളിയന്റെ മകന്‍ ധനുഷിനെ വില്‍ച്ചെയറിലാക്കിയത്. എങ്ങനെയെങ്കിലും മകനെ രോഗമുക്തമാക്കണമെന്ന ചിന്തയിലാണ് നെപ്പോളിയനും ഭാര്യയും ജന്മനാട് തന്നെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് എത്തിയത്. രോഗത്തില്‍ നിന്നും പൂര്‍ണമുക്തി നേടാന്‍ ധനുഷിന് കഴിഞ്ഞിട്ടില്ല. നില്‍ക്കാനോ നടക്കാനോ കഴിയില്ലെങ്കിലും പക്ഷെ കോടികള്‍ വരുമാനമുള്ള ഒരു കമ്പനിയുടെ ഉടമയും ബുദ്ധിമാനുമൊക്കെയാണ് ധനുഷ്. ലാപ്‌ടോപ്പിലൂടെ തന്റെ ജോലികളെല്ലാം അനായാസം ചെയ്തു തീര്‍ക്കുന്ന ധനുഷ് തന്റെ കമ്പനിയിലെ തൊഴിലാളികള്‍ക്ക് മുഴുവന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പദ്ധതികള്‍ ആവിഷ്‌കരിച്ചും എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നുണ്ട്.

ഇരുന്നുകൊണ്ട് ലാപ്‌ടോപ്പില്‍ എല്ലാ ജോലികളും കൈകാര്യം ചെയ്യുന്ന ധനുഷിന് മികച്ച ഓര്‍മ്മശക്തിയുമുണ്ട്. ഒരു പാവപ്പെട്ട കുടുംബത്തിലെ വിദ്യാസമ്പന്നയായ പെണ്‍കുട്ടിയാണ് ധനുഷിന്റെ വധുവായ അക്ഷയ. വേണമെങ്കില്‍ ഒരു കോടീശ്വര സ്ത്രീയെ വിവാഹം കഴിക്കാമെങ്കിലും അക്ഷയ മകന്റെ കാര്യങ്ങളെല്ലാം നോക്കുമെന്ന തിരിച്ചറിവാണ് നെപ്പോളിയനേയും കുടുംബത്തേയും അക്ഷയയിലേക്ക് എത്തിച്ചത്. ധനുഷിന്റെ അവസ്ഥകളൊക്കെ മനസിലാക്കിയാണ് അക്ഷയ വിവാഹത്തിന് സമ്മതിച്ചതും.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sam Anto (@sam_anto_official)

nepolian son dhanush marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES