മോഹന്‍ലാല്‍ നിറഞ്ഞാടിയ സിനിമകള്‍ ഒന്നും തന്നെ മലയാളികള്‍ മറക്കുവാന്‍ ഇടയില്ല. അതുപോലെയാണ് സിനിമയിലെ കഥാപാത്രങ്ങളെയും. മോഹന്‍ലാല്‍ നായകനായി എത്തിയ ദേവാസുരത്തില്‍ ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ച തമിഴ് നടന്‍ നെപ്പോളിയനെ മലയാളികള്‍ ആരും തന്നെ മറന്നിരിക്കാന്‍ സാധ്യതയില്ല. വേറിട്ട കഥാപാത്രങ്ങളിലൂടെ തമിഴിലും മലയാളത്തിലും ഒരേ പോലെ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരെ കയ്യിലെടുത്ത താരമാണ് നെപ്പോളിയന്‍.
തെന്നിന്ത്യന്‍ ഭാഷകളില്‍ വിവിധ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൂടാതെ രാഷ്ട്രീയത്തിലും ബിസിയായിരുന്ന നെപ്പോളിയന്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, നെപ്പോളിയന്‍ സിനിമകളിലെ അഭിനയം വെട്ടിക്കുറച്ച് അദ്ദേഹം കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറി. അവിടെ അദ്ദേഹം ബിസിനസ്സ് ചെയ്യാന്‍ തുടങ്ങി.അമേരിക്കയില്‍ബിസിനസുകാരനായ നെപ്പോളിയന് രണ്ട് ആണ്‍മക്കളാണ് ഉള്ളത്.കുനാലും ധനുഷും. ഇതില്‍ ധനുഷ് വികലാംഗനാണ്.
ധനുഷിന്റെ ചികിത്സയുടെ ഭാഗമായാണ് 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് നെപ്പോളിയനും കുടുംബവും അമേരിക്കയിലെത്തിയത്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലെ നാഷ്വിലില്‍ സ്വന്തമായി വീട് വാങ്ങി കുടുംബത്തോടെ സുഖ ജീവിതം നയിക്കുകയാണ് നെപ്പോളിയന്‍. നാഷ്വിലില്‍ നെപ്പോളിയന്‍ പണികഴിപ്പിച്ചിരിക്കുന്നത് ഒരു ബംഗ്ലാവ് തന്നെയാണ്. സാങ്കേതിക വിദ്യകളുടെ മികവോടു കൂടി നിര്‍മ്മിച്ചിരിക്കുന്ന വീട് മകന്റെ സൗകര്യത്തിനനുസരിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
1200 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച വീടിനുള്ളില്‍ ആരെയും അത്ഭുതപ്പെടുത്തും വിധത്തിലുള്ള കാര്യങ്ങളാണ് നെപ്പോളിയന്‍ ഒരുക്കിയിട്ടുള്ളത്.ഇന്‍ഫോര്‍മല്‍, ഫോര്‍മല്‍ എന്ന് തരം തിരിച്ചിരിക്കുന്ന ലിവിങ്ങ് റൂം, ഡൈനിങ്ങ് റൂം. വീടിനകത്തു തന്നെ സജ്ജീകരിച്ചിരിക്കുന്ന ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്. സണ്‍ റൂം, സ്വിമ്മിങ്ങ് പൂള്‍, വീട്ടില്‍ എന്തെങ്കിലും പരിപാടികള്‍ സംഘടിപ്പിക്കാനായുള്ള പ്രത്യേകയിടം അങ്ങനെ നീളുന്നു വീടിന്റെ സവിശേഷതകള്‍. ഭാര്യ ജയസുധയ്ക്കും, മൂത്തമകന്‍ ധനുഷിനുമൊപ്പമാണ് നെപ്പോളിയന്റെ താമസം. ഇളയമകന്‍ ഗുനല്‍ കാലിഫോര്‍ണിയയില്‍ എയറോസ്‌പെയ്‌സ് എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ് ചെയ്യുകയാണ്.
വീടിനൊപ്പം നെപ്പോളിയനെയും പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. മകനു വേണ്ടി ജീവിക്കുന്ന അച്ഛന്‍എന്നാണ് ഭൂരിഭാഗം കമന്റുകള്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല പൊതുപ്രവര്‍ത്തകന്‍, രാഷ്ട്രിയകാരന്‍, സംരംഭകന്‍ എന്ന നിലയിലും പേരെടുത്തിട്ടുണ്ട് നെപ്പോളിയന്‍. തമിഴ് ചിത്രം അന്‍പറിവാണ് നെപ്പോളിയന്‍ അവസാനമായി അഭിനയിച്ച ഇന്ത്യന്‍ ചിത്രം. ഹോളിവുഡ് ചിത്രങ്ങളിലും നെപ്പോളിയന്‍ തന്റെ സാന്നിധ്യം അറിയിച്ചുണ്ട്.