Latest News

അവന്‍ എനിക്ക് ചിറകുകള്‍ തന്നു, എന്നെ പറത്തി, എന്റെ ഭ്രാന്തുകള്‍ക്ക് കൂട്ടുനിന്നു, എന്റെ ആഗ്രഹങ്ങളെയെല്ലാം പിന്തുണച്ചു, 15 വര്‍ഷം ഞങ്ങള്‍ ഒന്നിച്ചു വളര്‍ന്നു! ഭര്‍ത്താവിന്റെ ഓര്‍മ്മകളില്‍ നടി നേഹ

Malayalilife
  അവന്‍ എനിക്ക് ചിറകുകള്‍ തന്നു, എന്നെ പറത്തി, എന്റെ ഭ്രാന്തുകള്‍ക്ക് കൂട്ടുനിന്നു, എന്റെ ആഗ്രഹങ്ങളെയെല്ലാം പിന്തുണച്ചു, 15 വര്‍ഷം ഞങ്ങള്‍ ഒന്നിച്ചു വളര്‍ന്നു! ഭര്‍ത്താവിന്റെ ഓര്‍മ്മകളില്‍ നടി നേഹ

കോടതി സമക്ഷം ബാലന്‍ വക്കീല്‍ കണ്ടവര്‍ക്കാര്‍ക്കും ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനം മറക്കാനാവില്ല. കുസൃതി നിറഞ്ഞ ചിരിയും ചുറുചുറുക്കുള്ള അഭിനയവുമാണ് നേഹയെന്ന നടിയെ ശ്രദ്ധേയമാക്കിയത്. 

കഴിഞ്ഞ വര്‍ഷം  ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്.ഭര്‍ത്താവിന്റെ അകാലമരണം ഏല്‍പ്പിച്ച ആഘാതത്തില്‍ ഇരിക്കുമ്പോഴാണ്  നടി ഒരു കുഞ്ഞിന് ജന്മം നല്‍കിയത് .ഭര്‍ത്താവ് അവിനാശിന്റെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തില് വികാരനിര്‍ഭരമായ കുറിപ്പ് ഇന്സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നേഹ.

അവനെക്കുറിച്ച് ഇങ്ങനെ എഴുതേണ്ടിവരും എന്ന് ഞാന്‍ ഇതുവരെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഇത്ര നല്ല മനുഷ്യനെക്കുറിച്ച് സംസാരിക്കുന്നതും ചിന്തിക്കുന്നതും അഭിമാനമാണ്. എന്റെ ഭര്‍ത്താവ്, ഉറ്റ സുഹൃത്ത്, സോള്‍മേറ്റ്, എന്റെ കുഞ്ഞിന്റെ അച്ഛന്‍ കഴിഞ്ഞ വര്‍ഷം ജനുവരി 11നാണ് ഞങ്ങളെ വിട്ടുപിരിഞ്ഞത്. ഇവന്‍ എനിക്ക് ആരായിരുന്നു എന്നു പറയാന്‍ വാക്കുകള്‍ ഇല്ല. ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ദയാലുവായ നന്നായി പെരുമാറുന്ന ശുദ്ധമനസിന് ഉടമ.

രസകരമായി സംസാരിക്കാന്‍് അദ്ദേഹത്തിനാവും. അവന് എനിക്ക് ചിറകുകള്‍ തന്നു, എന്നെ പറത്തി, എന്റെ ഭ്രാന്തുകള്‍ക്ക് കൂട്ടുനിന്നു. എന്റെ ആഗ്രഹങ്ങളെയെല്ലാം പിന്തുണച്ചു. 15 വര്‍ഷം ഞങ്ങള്‍ ഒന്നിച്ചു വളര്‍ന്നു. എന്നെ രാജകുമാരിയെപ്പോലെ അവന്‍ നോക്കി. മരിക്കുന്നതുവരെ എന്നെ പ്രണയിച്ചു. അദ്ദേഹത്തിന്റെ ഭാര്യയാവാന കഴിഞ്ഞതിലും അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞതിലും ഞാന്‍ അഭിമാനിക്കുന്നു. ഈ ലോകത്ത് എനിക്ക് ലഭിച്ച ഏറ്റവും മികച്ചത് അവനായിരുന്നു.എന്നും നേഹ കുറിച്ചു

 

Read more topics: # neha,# instagramme post
neha instagramme post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES