Latest News

നീലക്കുറിഞ്ഞി കാണാനുള്ള സന്ദര്‍ശനങ്ങള്‍ വലിയ ദുരന്തത്തിലേക്കാണ് വഴിവെക്കുന്നത്; പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സന്ദര്‍ശകരോട് അഭ്യര്‍ത്ഥനയുമായി നീരജ് മാധവ്

Malayalilife
നീലക്കുറിഞ്ഞി കാണാനുള്ള സന്ദര്‍ശനങ്ങള്‍ വലിയ ദുരന്തത്തിലേക്കാണ് വഴിവെക്കുന്നത്; പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സന്ദര്‍ശകരോട് അഭ്യര്‍ത്ഥനയുമായി നീരജ് മാധവ്

ടുക്കിയില്‍ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങാളായി സന്ദര്‍ശകര്‍ തിങ്ങി നിറയുകയാണ്. എന്നാല്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ വലിച്ചെറിഞ്ഞിട്ടു പോകുന്ന പ്ലാസ്റ്റിക് കുപ്പികളുടേയും കവറുകളുടേയും കൂമ്പാരമായി മാറിയിരിക്കുകയാണ് പല സ്ഥലങ്ങളും. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് നടന്‍ നീരജ് മാധവ്.

നീലക്കുറിഞ്ഞി കാണാന്‍ ശാന്തന്‍പാറയില്‍ എത്തുന്ന വിനോദ സഞ്ചാരികളോട് പ്ലാസ്റ്റിക് കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്ന അഭ്യര്‍ത്ഥനയിക്കുകയാണ് നീരജ് മാധവ് തന്റെ പോസ്റ്റിലൂടെ . ശാന്തന്‍പാറയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ ദയവായി പ്ലാസ്റ്റിക് ഇട്ട് സ്ഥലം മലിനമാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

നീലക്കുറിഞ്ഞി സന്ദര്‍ശനം വലിയ ഒരു ദുരന്തമായി മാറുകയാണ്. ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപേക്ഷിക്കുന്നു. പ്രദേശത്ത് മാത്രമല്ല ചെടികള്‍ക്ക് മുകളിലും കുപ്പികള്‍ ഉപേക്ഷിക്കുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഇവിടം ശുചിയായി വയ്ക്കാന്‍ അധികൃതര്‍ അവര്‍ക്കാവുന്ന തരത്തിലുള്ളതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ ആളുകള്‍ ഇത് ഗൗനിക്കുന്നില്ല.

നീലക്കുറിഞ്ഞി കാണാന്‍ ഇവിടേക്ക് എത്തുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. പ്ലാസ്റ്റിക് വസ്തുക്കള്‍ ദയവായി ഇവിടേക്ക് കൊണ്ടുവരരുത്. കൊണ്ടുവന്നാലും ഉപേക്ഷിക്കരുത് എന്നും നീരജ് മാധവ് ആവശ്യപ്പെട്ടു. പ്രദേശത്ത് ഉപേക്ഷിച്ച് പോയ പ്ലാസ്റ്റിക് കുപ്പികളുടെ ചിത്രങ്ങളും അദ്ദേഹം കുറുപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

മലയാളിയുടെ പവര്‍ ലോകം അറിയട്ടെ എന്തൊക്കെ പറഞ്ഞിട്ട് എന്താ ഒരുത്തനും ഇപ്പോഴും വേസ്റ്റ് ഇടേണ്ട മാന്യത പഠിച്ചിട്ടില്ല, 100% യോജിക്കുന്നു... നിങ്ങളെ പോലുള്ളവര്‍ ഇതില്‍ പ്രതികരിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട് മാത്രവുമല്ല ഈ പ്രവണത സമൂഹത്തില്‍ മാറുവാന്‍ നിങ്ങളെ പോലുള്ളവരുടെ ഇതുപോലുള്ള പോസ്റ്റുകള്‍ വഴിവെക്കും... എന്ന് തുടങ്ങിയ കമ്മന്റ് കളാണ് വരുന്നത് .


 

neelakurinji visits are being big disaster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES