മഞ്ജുവിന്റെയും അനു സിത്താരയും അടങ്ങിയ താരങ്ങള്‍ ജെറുസലേം സന്ദര്‍ശിച്ച ദൃശ്യങ്ങള്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോളിതാ യാത്രാ ചിത്രങ്ങളുമായി നീരജ് മാധവും കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ്.ഡിസംബര്‍ മിസ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആണ് മലയാളത്തില്‍ നിന്നും താരങ്ങളുടെ ഒരു സംഘം അടുത്തിടെ ജെറുസലേമില്‍ എത്തിയത്.
നടി മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, അനു സിതാര, സരയു, റെബേക്ക സന്തോഷ്, നീരജ് മാധവ്, ഗായകന് വിജയ് യേശുദാസ്, നിത്യമാമന്‍, അവതാരകന് മിഥുന് രമേഷ് എന്നിവരെല്ലാം ഈ സംഘത്തിലുണ്ടായിരുന്നു.ജീവിതത്തിലെ മറക്കാനാവാത്തൊരു യാത്രയായിരുന്നു ഈ ജറുസലേം ട്രിപ്പ് എന്നാണ് നടന് നീരജ് മാധവ് പറയുന്നത്. യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ഏതാനും ചിത്രങ്ങളും നീരജ് ഷെയര്‍ ചെയ്തിട്ടുണ്ട്.