ഗുരുവായൂരപ്പന് മഞ്ജുളാല്‍ തറയും ഗരുഡ ശില്പവും സമര്‍പ്പിച്ച് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. വെങ്കലത്തില്‍ നിര്‍മിച്ച ഗരുഡ ശില്‍പവും നവീകരിച്ച മഞ്ജുളാല്‍ തറയുമാണ് കണ്ണന് സമര്‍പ്പിച്ചത്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. സോഷ്യല്‍മീഡിയയിലൂടെ വേണു കുന്നപ്പിള്ളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കോടാനുകോടി ഭക്തര്‍ക്ക് മുന്നിലും തലയുയര്‍ത്തി നില്‍ക്കേണ്ട ഈ ഗരുഡശില്‍പത്തെ ഭഗവാന് മുന്നില്‍ സമര്‍പ്പിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യവും അനുഗ്രഹമായാണ് കരുതുന്നതെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു...
കഴിഞ്ഞദിവസം ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ വച്ചാണ് സമര്‍പ്പണം നടന്നത്. കാവ്യാ ഫിലിംസ് കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാവുമാണ് വേണു കുന്നപ്പിള്ളി. രേഖാചിത്രം, ചാവേര്‍, 2018, ആനന്ദ് ശ്രീബാല, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.മലയാളത്തില്‍ നിര്‍മ്മാതാവായി എത്തി 5 വര്‍ഷം കൊണ്ട് മാളികകപ്പുറം, 2018 , രേഖാചിത്രം എന്നീ മൂന്നു വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കാനും അദ്ദേഹത്തിന്റെ കാവ്യ ഫിലിംസ് കമ്പനിക്ക് സാധിച്ചു.
കുറിപ്പ് ഇങ്ങനെ:
ശ്രീ ഗുരുവായൂരപ്പ സന്നിധിയിലെ, നവീകരിച്ച മഞ്ജുളാല്‍ തറയുടേയും , പുതിയ വെങ്കലത്തില്‍ തീര്‍ത്ത ഗരുഡ ശില്പത്തിന്റേയും സമര്‍പ്പണവുമായിരുന്നു ഇന്നലെ...ലക്ഷോപലക്ഷം ജനങ്ങള്‍ കടന്നുപോകുന്ന കിഴക്കേ നടയില്‍, ഭക്തജനങ്ങളെ സ്വാഗതം ചെയ്ത് നില്‍ക്കുന്ന സിമന്റില്‍ തീര്‍ത്ത ഗരുഡ ശില്‍പ്പത്തെ കാണാത്ത ഭക്തര്‍ കുറവായിരിക്കും...ഏകദേശം അരനൂറ്റാണ്ട് പഴക്കമുള്ള ആ പ്രതിമയെ മാറ്റിയാണ് ,5000 കിലോക്ക് മേലെയുളള ഈ ഗരുഡ ശില്പം സ്ഥാപിച്ചത്... ഈ തലമുറയിലും, വരാനിരിക്കുന്ന കോടാനുകോടി ഭക്തര്‍ക്ക് മുന്നിലും തലയുയര്‍ത്തി നില്‍ക്കേണ്ട ഈ ഗരുഡ ശില്പത്തെ ഭഗവാനു മുന്നില്‍ സമര്‍പ്പിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യവും, അനുഗ്രഹമായാണ് കരുതുന്നത്...ഞാനിതില്‍ ഒരു നിമിത്തമായെന്നു മാത്രം...ഭഗവാന്‍ ഏല്‍പ്പിച്ച ഒരു ജോലി ഞാന്‍ പൂര്‍ത്തീകരിച്ചു...മുന്‍ജന്മ സുകൃതമോ, അച്ഛനമ്മമാരുടെ സത് പ്രവര്‍ത്തിയോ മറ്റോ കൊണ്ടായിരിക്കാമിത്...
തിരുസന്നിധിയില്‍ ഇന്നലെ എത്തിച്ചേരുകയും , സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്ത എല്ലാവര്‍ക്കും ഭഗവാന്റെ അനുഗ്രഹങ്ങള്‍ ഉണ്ടാകും...
ശ്രീ ഗുരുവായൂരപ്പനു മുന്നില്‍ ഞങ്ങളുടെ സ്രാഷ്ടാംഗ പ്രണാമം??????