Latest News

നെടുമുടി വേണുവിന്റെ മകന്‍ വിവാഹിതനായി; കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് ക്ഷേത്രത്തില്‍ ചടങ്ങ് നടന്നു

Malayalilife
നെടുമുടി വേണുവിന്റെ മകന്‍ വിവാഹിതനായി; കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് ക്ഷേത്രത്തില്‍ ചടങ്ങ് നടന്നു

കൊറോണക്കാലത്ത് നിരവധി താരപുത്രന്മാരുടെ വിവാഹങ്ങളാണ് നടന്നത്. വളരെ ലളിതമായിട്ടാണ് വിവാഹങ്ങളൊക്കെ നടന്നത്. ഇപ്പോള്‍ മലയളാത്തിന്റെ അതുല്യ നടന്‍ നെടുമുടി വേണുവിന്റെ ഇളയ മകന്‍ കണ്ണന്‍ വേണു വിവാഹിതനായിരിക്കയാണ്. ചെമ്പഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകള്‍ വൃന്ദ പി. നായരാണ് വധു. തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.ടി. ആര്‍. സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ. ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍ എന്നിവരാണ് മക്കള്‍. വിവാഹ വീഡിയോ കാണാം. 

Read more topics: # nedumudi venu,# son got married
nedumudi venu son got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES