Latest News

മനോഹരമായ ചിത്രങ്ങളുമായി നസ്രിയ; ഒപ്പം കൂള്‍ലുക്കില്‍ ജ്യോതിര്‍മയിയും

Malayalilife
topbanner
മനോഹരമായ ചിത്രങ്ങളുമായി നസ്രിയ; ഒപ്പം കൂള്‍ലുക്കില്‍ ജ്യോതിര്‍മയിയും

ലയാളത്തിന്റെ പ്രിയ നായികമാരാണ് ജ്യോര്‍തിര്‍മയിയും നസ്രിയയും. ബാലതാരമായി എത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ താരമാണ് നസ്രിയ. സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോഴും മടങ്ങി വരവിലും താരത്തിന് നിരവധി ആരാധകരാണുളളത്. ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ച് സജീവമാണ്. സിനിമാമേഖലയിലും സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ആളാണ് നസ്രിയ. ഒട്ടുമിക്ക താരങ്ങളുമായി അടുത്ത ബന്ധമാണ് നസ്രിയയ്ക്ക് ഉളളത്.

നസ്രിയ പങ്കുവച്ച പുതിയ ചിത്രങ്ങളും വൈറലായി മാറുകയാണ്. നസ്രിയ പങ്കുവച്ച ചിത്രങ്ങളില്‍ കൂടെ മറ്റൊരാള്‍ കൂടിയുണ്ട്. വൈറലാകുന്ന ചിത്രങ്ങളിലെ താരം ഈ നടിയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ജ്യോതിര്‍മയി ആണ് ചിത്രത്തില്‍ നസ്രിയയ്ക്കൊപ്പമുള്ളത്.
ചിത്രങ്ങളില്‍ ജ്യോതിര്‍മയിയുടെ ഹെയര്‍ സ്റ്റൈലാണ് ശ്രദ്ധിക്കപ്പെടുന്നത്. ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലാണ് ജ്യോതിര്‍മയി എത്തിയിരിക്കുന്നത്.  മുടിയാകെ നരച്ചിരിക്കുന്നുമുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.

നടിമാരും ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഉഫ് ജ്യോതിയെ നോക്കൂ വൗ... എന്നായിരുന്നു റിമയുടെ കമന്റ്. നടി ശ്രിന്ദയും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവരും സംസാരിക്കുന്നത് ജ്യോതിര്‍മയിയെ കുറിച്ചാണ്. പ്രിയ താരത്തെ നാളുകള്‍ക്ക് ശേഷം കണ്ട സന്തോഷത്തിലാണ് ആരാധകര്‍.

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ജ്യോതിര്‍മയി. 2015 ല്‍ സംവിധായകന്‍ അമല്‍ നീരദിനെ വിവാഹം കഴിച്ചു. നിലവില്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് ജ്യോതിര്‍മയി. നേരത്തെ മൊട്ടയടിച്ചെത്തിയ ജ്യോതിര്‍മയിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാലിപ്പോള്‍ താരത്തിന്റെ പുത്തന്‍ ലുക്ക് കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്.


 

Read more topics: # nazriya shares,# pictures with,# jyothirmayi
nazriya shares pictures with jyothirmayi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES