Latest News

'ജീവിതത്തിലെ പ്രയാസമേറിയ സമയങ്ങളില്‍പ്പോലും പുഞ്ചിരിക്കാന്‍ ശ്രമിക്കൂ, സന്തോഷം മാത്രം പങ്കുവെയ്ക്കൂ' ക്രിസ്മസ് ആഘോഷിച്ച് നയന്‍താരയും വിഘ്നേശ് ശിവനും

Malayalilife
'ജീവിതത്തിലെ പ്രയാസമേറിയ സമയങ്ങളില്‍പ്പോലും പുഞ്ചിരിക്കാന്‍ ശ്രമിക്കൂ, സന്തോഷം മാത്രം പങ്കുവെയ്ക്കൂ' ക്രിസ്മസ് ആഘോഷിച്ച് നയന്‍താരയും വിഘ്നേശ് ശിവനും

തെന്നിന്ത്യന്‍ താരസുന്ദരി   നയന്‍താരയും സംവിധായകന്‍ വിഘ്നേശ് ശിവനും തങ്ങളുടെ പ്രണയ ബന്ധം പ്രഖ്യാപിച്ചുകഴിഞ്ഞു. വിവാഹം കഴിഞ്ഞില്ലെങ്കിലും ഇരുവരും ചെന്നൈയിലെ വസതിയില്‍ ഒരുമിച്ചാണ് താമസം. 2020 ല്‍ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം ഉണ്ടാവും എന്നാണ് അറിയുന്നത്.ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുണ്ട്. ക്രിസ്മസ് ആശംസകള്‍ അറിയിച്ച് വിഘ്‌നേശ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. 

'ജീവിതത്തിലെ പ്രയാസമേറിയ സമയങ്ങളില്‍പ്പോലും പുഞ്ചിരിക്കാന്‍ ശ്രമിക്കൂ, സന്തോഷം മാത്രം പങ്കുവെയ്ക്കൂ. ജീവിതത്തില്‍ എന്നും താലോലിക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍ക്കായി വേണം കാത്തിരിക്കാന്‍. എല്ലാത്തിനുമുപരി ജീവിതത്തിലെ മേഘാവൃതമായ ദിവസങ്ങളെ പോസിറ്റീവായ ചിന്തകള്‍ കൊണ്ട് അതിജീവിക്കാന്‍ നമ്മുടെ കൂടെ നില്‍ക്കുന്ന സത്യസന്ധമായ പ്രണയിക്കുന്നവരിലൂടെയാണ് ദൈവത്തിന്റെ കരുതല്‍ പ്രകടമാകുന്നത്. ദൈവത്തില്‍ വിശ്വസിക്കൂ, നല്ലതിന് വേണ്ടി പ്രാര്‍ത്ഥിക്കൂ'- ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് വിഘ്‌നേശ് ശിവന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നയന്‍സുമായുള്ള ചിത്രവും വിഘ്‌നേശ് കുറിപ്പിനൊപ്പം പങ്കുവെച്ചു.  

 
 
 
 
 
 
 
 
 
 
 
 
 
 

Merry Christmas

Read more topics: # nayanthara,# vignesh sivan
nayanthara vignesh sivan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES