മഞ്ഞ നിറമുളള സാരിയില്‍ അതീവ സുന്ദരിയായി നയന്‍താര; വിഘ്‌നേഷിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുളള താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
topbanner
മഞ്ഞ നിറമുളള സാരിയില്‍ അതീവ സുന്ദരിയായി നയന്‍താര; വിഘ്‌നേഷിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുളള താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ദീപാവലി ആഘോഷചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാമുകനായ വിഘ്നേഷ് ശിവനോടും സുഹൃത്തുക്കളോടും ഒപ്പമാണ് നയന്‍താര ഇത്തവണത്തെ ദീപാവലി ആഘോഷിച്ചത്. മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന നയന്‍താരയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന നായികയാണ് നയന്‍താര. നായിക പ്രാധാന്യമുളള ഒട്ടേറെ കഥാപാത്രങ്ങളിലൂടെ നയന്‍താര മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ട്. മലയാളത്തിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നയന്‍താര തിളങ്ങിയത് തമിഴകത്താണ്. തമിഴകത്തെ സംവിധായകരിലൊരാളായ വിഘ്‌നേഷ് ശിവനും നയന്‍സും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരാന്‍ ആരംഭിച്ചിട്ട് നാളുകളായി. ഇരുവരും തുടക്കത്തില്‍ അത് നിഷേധിച്ചുവെങ്കിലും പിന്നീട് ഇരുവരും ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.

പ്രണയം പരസ്യമാക്കിയ ശേഷം ഇരുവരും ഒരുമിച്ചുളള ചിത്രങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. പതിവില്‍ നിന്നും വ്യത്യസ്തമായി നയന്‍താര ഇത്തവണത്തെ ദീപാവലി ആഘോഷിച്ചത് വിഘ്നേഷിനും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു. മഞ്ഞസാരിയില്‍ അതീവ സുന്ദരിയായി നയന്‍താര എത്തിയപ്പോള്‍ കറുത്ത ഷര്‍ട്ട് ധരിച്ചാണ് വിഘ്്നേഷ് ആഘോഷത്തിനെത്തിയത്. തങ്ങളുടെ ആഘോഷചിത്രങ്ങള്‍ ട്വിറ്ററിലൂടെ വിഘ്നേഷും നയന്‍താരയും പങ്കുവച്ചതാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. 

Read more topics: # nayanthara deepavali pictures
nayanthara deepavali pictures with friends goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES