Latest News

'ഭക്ഷണം പാകം ചെയ്യാന്‍ അറിയുന്ന സ്ത്രീ മാത്രമേ നല്ല കുടുംബിനിയാകൂ എന്ന് വിശ്വസിക്കുന്നില്ല' ; തനിക്ക് നേരിടേണ്ടി വന്ന ഒരു വിവാദത്തെക്കുറിച്ച് നവ്യ നായര്‍ മനസ്സ് തുറക്കുന്നു

Malayalilife
 'ഭക്ഷണം പാകം ചെയ്യാന്‍ അറിയുന്ന സ്ത്രീ മാത്രമേ നല്ല കുടുംബിനിയാകൂ എന്ന് വിശ്വസിക്കുന്നില്ല' ; തനിക്ക് നേരിടേണ്ടി വന്ന ഒരു വിവാദത്തെക്കുറിച്ച് നവ്യ നായര്‍ മനസ്സ് തുറക്കുന്നു

മലയാള സിനിമയിലേക്കും പ്രക്ഷക മനസ്സിലേക്കും ഇഷ്ടം എന്ന ഒറ്റ ചിത്രത്തലൂടെ കടന്ന് വന്ന താരമാണ് നവ്യ നായര്‍ . താരം വീണ്ടും തിരികെ സിനിമയിലേക്ക്  സജീവമാകാന്‍ എത്തുന്നത്  എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് . വി.കെ. പ്രകാശ് ചിത്രമായ ഒരുത്തിയിലൂടെയായിരിക്കും താരത്തിന്റെ മടങ്ങി വരവ് . സിനിമയിലേക്ക് തന്റെ മടക്കവുമായി ബന്ധപ്പെട്ടുളള ഒരു അഭിമുഖത്തില്‍ താരത്തിന് നേരിടേണ്ടി വന്ന ഒരു വിവാദത്തെക്കുറിച്ചും താരം വ്യക്തമാക്കി . 

'ഭക്ഷണം പാകം ചെയ്യാന്‍ അറിയുന്ന സ്ത്രീ മാത്രമേ നല്ല കുടുംബിനിയാകൂ എന്ന് വിശ്വസിക്കുന്നില്ല' എന്ന് താരം പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ച്ചിരുന്നു. അതുകാരണം താരം വലിയ  അഹങ്കാരിയാണെന്ന വിമര്‍ശനവും കേള്‍ക്കേണ്ടി വന്നു താരത്തിന് .

താരത്തിന്റെ വാക്കുകളിലൂടെ ...''ഞാന്‍ അഹങ്കാരിയാണെന്നൊക്കെ പ്രചരിച്ചു. പക്ഷേ, ഇപ്പോഴും എന്റെ അഭിപ്രായം അതാണ്. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീ മാത്രമാണ് നല്ല കുടുംബിനി എന്നത് ശുദ്ധ അസംബന്ധമാണ്. ഇന്നത്തെ കുട്ടികള്‍ ഇഷ്ടമില്ലാത്തത് തുറന്നു പറയുന്നതിലെന്താണ് തെറ്റ്. പക്ഷേ, ഏതു സംഘനടയായാലും സത്യത്തിന്റെയൊപ്പമായിരിക്കണം. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാകരുത്, പ്രശ്‌നങ്ങളുള്ളപ്പോള്‍ സമാധാനമുണ്ടാക്കാനാണ് സംഘടനകളുണ്ടാകേണ്ടത്.''

വി.കെ. പ്രകാശ് ഒരുക്കുന്ന 'ഒരുത്തീ'എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നല്‍കുന്നത്  എസ് സുരേഷ് ബാബുവാണ് . ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് ബെന്‍സി നാസറുമാണ്. ചിത്രത്തിന് സംഗീതം നല്‍കുന്നത് ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ചിത്രത്തില്‍ നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങിയ ഒരു  വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

Read more topics: # navya nair ,# words about a controversy
navya nair words about a controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES