മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യാനായര്‍. ഓര്‍ത്തിരിക്കാന്‍ കഴിയുന്ന നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചിട്ടുള്ള നടി ഇപ്പോള്‍ യുട്യൂബ് ചാനലിലുടെ തന്റെ വിശേഷങ്ങളൊക്കെ പങ്ക് വക്കാറുണ്ട്.വിവാഹ ശേഷം മുംബൈയിലേക്ക് താമസം മാറിയിരുന്നെങ്കിലും ഇപ്പോള്‍ കേരളത്തില്‍ തന്റെ മാതാപിതാക്കള്‍ക്കും മകനുമൊപ്പമാണ് ഉള്ളത്.
സിനിമയും നൃത്തവുമായി തിരക്കുകളിലാണ് നവ്യയിന്ന്. ജീവിതത്തില്‍ ഒറ്റപ്പെടലുകള്‍ നേരിടാന്‍ താന്‍ പഠിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നവ്യയിപ്പോള്‍. ഒറ്റപ്പെട്ടുപോയ ഒരു വയോധികന്റെ സങ്കടം കേട്ടപ്പോഴാണ് നവ്യ തന്റെ അനുഭവങ്ങളും സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്.
സോളോ ട്രിപ്പിലൂടെ ഒറ്റയ്ക്കായാലും ജീവിക്കാന്‍ താന്‍ സ്വയം പാകപ്പെടുത്തുക യാണെന്ന് നവ്യ പറയുന്നു. ഈയടുത്ത് പഞ്ച്ഗനി എന്ന സ്ഥലത്തേക്ക് ഒരു ദവസത്തേക്ക് ട്രിപ്പ് പോയി. ഗൂഗിളില്‍ നോക്കിയപ്പോള്‍ ബോംബെയില്‍ നിന്ന് അഞ്ചര മണിക്കൂറാണ് അവിടെയെത്താനുള്ള സമയം. പക്ഷെ ഏഴര മണിക്കൂറോളം എടുക്കും. വൈകുന്നേരമായി അവിടെ എത്താന്‍. പോകുന്ന വഴിയില്‍ വെച്ച് എന്തോ അലര്‍ജി വന്നു തുമ്മാന്‍ തുടങ്ങി.
ഓരോ നിമിഷവും അമ്മയെ ഞാന്‍ വല്ലാതെ മിസ് ചെയ്തു. അമ്മയും അച്ഛനും ഇല്ലെങ്കില്‍ വേറെ ആരുണ്ടാകും. അവരില്ലാതെ ഞാനങ്ങനെ അതിജീവിക്കുമെന്ന് ഞാന്‍ ചിന്തിച്ചു. പല നാളുകളായി ഒറ്റപ്പെടലിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന് ആലോചിക്കുന്നു. ആ പേടി കൂടി തുടങ്ങിയപ്പോഴാണ് ഞാന്‍ സോളോ ട്രാവല്‍ ചെയ്യാന്‍ തുടങ്ങിയത്. ആ ട്രിപ്പില്‍ താന്‍ പനി വന്ന് കിടപ്പിലായിരുന്നെന്നും നവ്യ ഓര്‍ത്തു.
അന്ന് ആരും സഹായത്തിനില്ലാതെ ഞാന്‍ ഒറ്റപ്പെട്ടു. അങ്ങനെ ഒറ്റപ്പെടണം. അതും കൂടെ നമ്മള്‍ ശീലിക്കണം. ജീവിതത്തില്‍ എപ്പോഴെങ്കിലും ഒറ്റപ്പെടുമെന്ന സാധ്യത നമ്മള്‍ മുന്‍കൂട്ടി കാണണം. വാര്‍ധക്യത്തിലേക്ക് എത്തുമ്പോഴുള്ള ഏകാന്തത ഒറ്റപ്പെടലായി തോന്നാതിരിക്കാന്‍ താനിപ്പോഴേ തനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് പരിശീലിക്കുകയാണെന്ന് നവ്യ പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഷൂട്ടിംഗിന് അച്ഛനും അമ്മയും എപ്പോഴും ഒപ്പം വരും.
അസിസ്റ്റന്റ്‌സും ഡ്രൈവറുമുണ്ടാകും. നമ്മുടെ ചുറ്റും നമ്മുടെ കാര്യങ്ങള്‍ നോക്കാന്‍ നമ്മളേക്കാള്‍ ശ്രദ്ധാലുക്കളായ ഒരുപാട് പേരുണ്ടാകും. വളരെ സേഫ് ആണെന്ന് നമുക്ക് തോന്നും. അവിടെ നിന്നും വിവാഹത്തിലേക്ക് എനിക്ക് വലിയ മാറ്റമായിരുന്നു. ഞാനും ചേട്ടനും മാത്രമുള്ള വീട്. ജോലിക്കാരിയുണ്ട്. എന്നാല്‍ പോലും നമ്മള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുണ്ട്.
ആളും ആരവമുണ്ടായിരുന്ന ഫീല്‍ഡില്‍ നിന്നും ഒട്ടും അറിയാത്ത സാഹചര്യത്തിലേക്ക് എത്തുന്നു. ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ പറ്റും. എന്നിട്ടും ഞാന്‍ ഒറ്റപ്പെട്ടു. ഒറ്റപ്പെടല്‍ എല്ലാ പ്രായത്തിലും എല്ലാവര്‍ക്കുമുണ്ടാകും. കഴിഞ്ഞ അഞ്ച് വര്‍ഷമായി നാട്ടിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. ഇവിടെ വന്ന ശേഷം എനിക്കാ ഒറ്റപ്പെടല്‍ ഇല്ല. ഇവിടെ അച്ഛനും അമ്മയും ഒപ്പമുള്ളതും വര്‍ക്കുമുള്ളതിനാലാണ് അതെന്നും നവ്യ നായര്‍ വ്യക്തമാക്കി. .
ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ നായര്‍ സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തുന്നത്.