മലയാളികളുടെ പ്രിയതാരം നവ്യ വിശേഷങ്ങള്‍ എല്ലാം തന്നെ സ്വന്തം അക്കൗണ്ടിലൂടെ നവ്യ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഇതാ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് നവ്യ. യാത്രകള്‍ക്കു കൂട്ടായി ബിഎംഡബ്ല്യു എക്സ് 7 സ്വന്തമാക്കിയിരിക്കുകയാണ് നവ്യ.
ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ഡ്രീം കാറായ ആഡംബര എസ്‌യുവി സ്വന്തമാക്കിയത്. 'എന്റെ കുടുംബത്തിലേക്ക് ഒരു പുതിയൊരാളെ കൂടി സ്വാഗതം ചെയ്യുന്നതിനാല്‍ ഈ പ്രത്യേക നിമിഷത്തില്‍ എന്നോടൊപ്പം ചേരൂ എന്ന് വീഡീയോ പങ്ക് വച്ച് നടി കുറിച്ചു
ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്യുവികളിലൊന്നാണ് എക്സ് 7. ഇതിന്റെ 40 ഐ എന്ന പെട്രോള്‍ മോഡലാണ് താരം ഗാരേജില്‍ എത്തിച്ചിരിക്കുന്നത്.ഏകദേശം ഒന്നര കോടിരൂപയാണ് കാറിന്റെ വില. നവ്യക്ക് ഇത് കൂടാതെ ഒരു മിനികൂപ്പര്‍ കാറുമുണ്ട്....
പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി'യില്‍ അഭിനയിക്കുകയാണ് നവ്യ ഇപ്പോള്‍. സൗബിന്‍ ഷാഹിര്‍ ആണ് നായകന്‍. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ഇലവീഴാ പൂഞ്ചിറ' എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് 'പാതിരാത്രി'. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.