Latest News

കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് നവ്യ നായര്‍; ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
 കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് നവ്യ നായര്‍; ചിത്രങ്ങള്‍ പങ്കുവച്ച് താരം

ലയാളികളുടെ ഇഷ്ടനായികയായിരുന്ന നവ്യ നായര്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. എല്ലാവിധ അപ്ഡേറ്റുകളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അവധിക്ക് നാട്ടിലെത്തിയ തന്റെ അനുജനുമൊത്തുളള ആഘോഷ ചിത്രങ്ങളാണ് താരം പങ്കുവച്ചരിക്കുന്നത്. ഒപ്പം നവ്യയുടെ ഓണാഘോഷത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും കാണാം.

ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്.  അച്ഛനും അമ്മയും ഭര്‍ത്താവും മകനും അടങ്ങുന്നതാണ്  നവ്യയുടെ കുടുംബം. പൂനൈയില്‍ ഒരു കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയാണ് നവ്യയുടെ സഹോദരന്‍ രാഹുല്‍. എംബിഎ ബിരുദാനന്തര ബിരുദധാരിണിയായ നവ്യയുടെ അമ്മ സ്‌കൂള്‍ ടീച്ചര്‍ ആണ്.

Image may contain: 4 people, people smiling, people sitting, people standing and indoor
കുടുംബത്തോടൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങളിലൂടെ നവ്യയുടെ അമ്മയെയും അച്ഛനയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് അറിയാം എന്നാല്‍ താരത്തിന്റെ അനുജന്‍ രാഹുല്‍ ആരാധകര്‍ക്ക് സുപരിചിതനല്ല. അനിയനും കുടുംബവുമൊത്തുളള നവ്യയുടെ കുടുംബച്ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ്  രാഹുല്‍ തന്റെ അച്ഛനമ്മമാര്‍ക്കായി ഒരു കാര്‍ സമ്മാനമായി നല്‍കിയത്.  മോറിസ് ഗ്യാരേജിന്റെ ഹെക്ടര്‍ എന്ന പുത്തന്‍ മോഡല്‍ കാറാണ്  രാഹുല്‍ അച്ഛനും അമ്മയ്ക്കും സമ്മാനമായി നല്‍കിയത്. 12 മുതല്‍ 16 ലക്ഷ രൂപ വരെ വില  വരുന്ന മോഡലാണിത്. കാറു വാങ്ങാനായി അച്ഛനമ്മമാര്‍ക്കും മകനുമൊപ്പം ഷോറൂമില്‍ നില്‍ക്കുന്ന ചിത്രങ്ങളും നവ്യ പങ്കുവച്ചിരുന്നു. താരകുടുംബത്തിന്റെ ഓണാഘോഷചിത്രങ്ങളും വൈറലാകുന്നുണ്ട്.



 

navya nair enjoys her vacation with her brother rahul and family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES