Latest News

കല്യാണം കഴിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്; ലൗ മാരേജ് വേണോ അറേഞ്ച്ഡ് വേണോ എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍; നോക്കിയും കണ്ടും ചെയ്യേണ്ട ഒരു കാര്യമാണ്; പരസ്പരം ഉണ്ടാകുന്ന കെയര്‍, സപ്പോര്‍ട്ട് ഇതൊക്കെയാണ് അടിസ്ഥാനം എന്നാണ് തോന്നിയിട്ടുള്ളത്; വിവാഹത്തെക്കുറിച്ച് നമിത പ്രമോദ്

Malayalilife
 കല്യാണം കഴിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്; ലൗ മാരേജ് വേണോ അറേഞ്ച്ഡ് വേണോ എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍; നോക്കിയും കണ്ടും ചെയ്യേണ്ട ഒരു കാര്യമാണ്; പരസ്പരം ഉണ്ടാകുന്ന കെയര്‍, സപ്പോര്‍ട്ട് ഇതൊക്കെയാണ് അടിസ്ഥാനം എന്നാണ് തോന്നിയിട്ടുള്ളത്; വിവാഹത്തെക്കുറിച്ച് നമിത പ്രമോദ്

മലയാളികളുടെ പ്രിയ താരം നമിത പ്രമോദ് കഴിഞ്ഞ കുറച്ചു നാളുകളായി സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്ത് ബിസിനസുമായി മുന്നോട്ട് പോകുകയാണ്.  സമ്മര്‍ ടൗണ്‍ എന്ന വിന്റേജ് കഫേയുടെ ഉടമ കൂടിയാണിപ്പോള്‍ നമിത. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ താരംഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്പം പങ്കിടുകയാണ്.

തനിക്ക് വിവാഹം കഴിക്കാന്‍ ഒരുപാട് ഇഷ്ടമാണെന്നും എന്നാല്‍ അതിനൊരു കണ്ടീഷനുണ്ടെന്നും താരം പറയുന്നു. തന്നെ സംബന്ധിച്ച് വിവാഹം എന്താണ് എന്നതിനെക്കുറിച്ചും താരം മനസ്സു തുറക്കുന്നു.
''കല്യാണം കഴിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ നമ്മള്‍ സംസാരിക്കുമ്പോള്‍ ആ വ്യക്തിയോട് നമുക്ക് സംസാരിച്ച് അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ കഴിയുമെങ്കില്‍ മാത്രമേ കല്യാണം കഴിക്കുന്നത് കൊണ്ട് ഒരു കാര്യമുള്ളൂ. എന്നാല്‍ അത് ലൗ മാരേജ് വേണോ അറേഞ്ച്ഡ് മാരേജ് വേണോ എന്ന കാര്യത്തില്‍ എനിക്ക് കണ്‍ഫ്യൂഷന്‍ ആണ്. അറേഞ്ച്ഡ് മാരേജ് എനിക്ക് ശരിയാകുമോ എന്ന് അറിയില്ല. ലൗ മാരേജ് ആണെങ്കില്‍ കൂടി നമ്മള്‍ മനസ്സിലാക്കുന്ന ഒരു വ്യക്തി ആകണം എന്ന് മാത്രമേയുള്ളൂ.

എന്റെ അച്ഛനും അമ്മയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കൂടാതെ തന്റെ ഒരുപാട് സുഹൃത്തുക്കളും അറേഞ്ച്ഡ് മാരേജ് ചെയ്യുന്നുണ്ട്. ഒരുപക്ഷേ നമ്മള്‍ ശരിയായ വ്യക്തിയില്‍ എത്തിപ്പെടുമ്പോള്‍ അറേഞ്ച്ഡ് മാര്യേജ് നല്ലതാകും. വിവാഹത്തില്‍ സ്‌നേഹം അടിസ്ഥാനമാണെങ്കിലും എനിക്ക് തോന്നിയിട്ടുള്ളത് സ്‌നേഹത്തേക്കാള്‍ ഉപരി ഒരു കമ്പാനിയന്‍ഷിപ്പ് വേണമെന്നാണ്. കല്യാണം കഴിഞ്ഞാല്‍ സ്‌നേഹമുണ്ട്, പക്ഷേ തുടക്കത്തിലുള്ള ഒരു കാര്യങ്ങള്‍ ആയിരിക്കില്ല ജീവിതം തുടങ്ങി കഴിഞ്ഞാല്‍ ഉണ്ടാവുക.

പരസ്പരം ഉണ്ടാകുന്ന കെയര്‍, സപ്പോര്‍ട്ട് ഇതൊക്കെയാണ് അതിന്റെ ഒരു അടിസ്ഥാനം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തൊക്കെയുണ്ട് എന്ന് പറഞ്ഞിട്ടും നമുക്ക് പരസ്പരം സപ്പോര്‍ട്ട് ചെയ്യാത്ത ഒരു പാര്‍ട്ണര്‍ ആണ് കിട്ടുന്നതെങ്കില്‍ അതില്‍ വലിയ കാര്യം ഒന്നുമില്ല. നമ്മള്‍ എങ്ങനെയാണ് എന്നുള്ളത് ആക്‌സെപ്റ്റ് ചെയ്യാന്‍ പറ്റണം. തീര്‍ച്ചയായും തിരിച്ചും നമുക്ക് അതിന് സാധിക്കണം. എങ്ങനെ നോക്കിയാലും കല്യാണം എന്നത് നോക്കിയും കണ്ടു ചെയ്യേണ്ട ഒരു കാര്യമാണ്...'' എന്നാണ് നമിത പ്രമോദ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.

namitha pramod about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES