ജീവിതത്തിലെ പുതിയ ഘട്ടത്തെക്കുറിച്ചും ബിസനസിലെ അനുഭവങ്ങളും പങ്കുവെക്കുകയാണ് നമിത പ്രമോദ് ഇപ്പോൾ. ബിസിനസ് രംഗത്തേക്ക് കടക്കുന്നത് എളുപ്പമല്ലെന്നാണ് നമിത പറയുന്നത്. മൂന്ന് വർഷമായി ഇതിന്റെ പിറകെ. ഏറ്റവും കൂടുതൽ വർക്ക് ചെയ്തത് പെപ്രിക്കയ്ക്ക് വേണ്ടിയാണ്. ഒരുപാട് സമയം എടുത്തു. ഇടയ്ക്ക് ഇത് നിർത്തി പോയാലോ എന്ന് വരെ ആലോചിച്ചു. കാരണം നമ്മൾ വിചാരിച്ചത് പോലെ റിസോഴ്സസ് കിട്ടുന്നുണ്ടായിരുന്നില്ല. ഏതൊരു സംരഭവും സക്സഫാവുന്നത് നമ്മുടെ ജീവിതത്തിൽ ചിലർ വന്ന് ചേരുമ്പോഴാണ്. രണ്ട് വർഷം കഴിഞ്ഞിട്ടാണ് നമുക്ക് ആവശ്യമുള്ളവരെ തിരഞ്ഞ് നമ്മളിലേക്ക് എത്തിച്ചത്. മെറിൻ ഫിലിപ്പാണ് കോ ഫൗണ്ടർ. മെറിൻ ബിസിനസിലേക്കാണ് ശ്രദ്ധ. ബിസിനസ് സൈഡ് നോക്കാൻ ആളുള്ളതിൽ സന്തോഷമുണ്ട്. ഞാൻ പ്രൊഡക്ഷനും ഡിസൈനുമാണ് നോക്കുന്നതെന്ന് നമിത പ്രമോദ് വ്യക്തമാക്കി.
എന്തുകൊണ്ടാണ് മെൻസ് ബ്രാൻഡ് തുടങ്ങിയതെന്ന് എല്ലാവരും ചോദിച്ചിരുന്നു. ആദ്യം ലേഡീസ് ബ്രാന്റ് തുടങ്ങാനുള്ള പ്ലാനും കാര്യങ്ങളുണ്ടായിരുന്നു. പിന്നെ സ്റ്റഡി ചെയ്ത് വന്നപ്പോഴാണ് മെൻസ് ബ്രാൻഡിലേക്ക് എത്തിയത്. പണ്ട് പെൺ പിള്ളേരുടെ ഡ്രസാണ് എവിടെ പോയാലും നോക്കിക്കൊണ്ടിരുന്നത്. എല്ലാവരും വിചാരിക്കും ഞാൻ അവരെയാണ് നോക്കുന്നതെന്ന്. ഇപ്പോൾ മൊത്തം ആൺപിള്ളേരുടെ ഡ്രസാണ് നോക്കുന്നത്. കോസ്റ്റ് ഇഫക്ടീവ് ആകണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും വൈകിയതെന്നും നടി പറഞ്ഞു. ബിസിനസിന്റെ കൺസപ്റ്റ് പെപ്പിയായിരുന്നു. അപ്പോൾ പെപ്രിക്ക എന്ന് പേരിടാമെന്ന് തീരുമാനിച്ചെന്നും നമിത പ്രമോദ് വ്യക്തമാക്കി. സിനിമയാണെങ്കിലും ബിസിനസ് ആണെങ്കിലും എളുപ്പമല്ല, വർക്ക് ചെയ്ത് തല ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന് തോന്നും. പക്ഷെ എനിക്കിതൊക്കെ ഇഷ്ടമാണ്. കുറേ വർഷം മുമ്പ് വിചാരിച്ചത് സോഷ്യോളജിയിൽ പിഎച്ച്ഡി എടുത്ത് എവിടെയെങ്കിലും പഠിപ്പിക്കാൻ കയറി, കല്യാണം കഴിഞ്ഞ് കുട്ടികളായി ജീവിതം സെറ്റിൽഡ് ആകുമെന്നാണ്.
എന്നാൽ ഒരു പതിനെട്ട് വയസിൽ വിചാരിച്ചത് 22 വയസിൽ കല്യാണം കഴിക്കുമെന്നാണ്. പക്ഷെ അത് കഴിഞ്ഞപ്പോൾ എന്റെ താൽപര്യങ്ങൾ മാറി വന്നു. എനിക്ക് പുതിയ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. സാമ്പത്തികമായി സ്വതന്ത്ര്യം വേണമെന്ന ചിന്ത വന്നു. ഏത് പ്രായത്തിലായാലും ആരെയും ആശ്രയിക്കാതെ ജീവിക്കണം എന്ന ആഗ്രഹം വന്നു. കുഞ്ഞിലെ തൊട്ടേ വീട്ടുകാർ പറയുന്നത് മാത്രം ചെയ്തിരുന്ന ആളല്ല താനെന്നും നമിത പ്രമോദ് വ്യക്തമാക്കി. രജനിയാണാണ് നമിത പ്രമോദിന്റെ പുതിയ ചിത്രം. കാളിദാസ് ജയറാമാണ് ചിത്രത്തിൽ നായക വേഷം ചെയ്തത്. നമിതയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.