ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലെ ജേതാവായി എത്തി മലയാള സിനിമയിലെ പ്രമുഖ പിന്നണി ഗായകനും സംഗീതസംവിധായകനുമായി മാറിയ ആളാണ് നജീം അര്‍ഷാദ്. കലോത്സവവേദികളിലെ മിന്നും താരമായിരുന്നു നജീമിന് റിയാലിറ്റി ഷോയില്‍ ജേതാവായതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മിഷന്‍ 90 ഡെയ്സ് എന്ന ചിത്രത്തിന് പിന്നണി പാടിയാണ് സിനിമയിലേക്ക് താരം എത്തിയത്. പിന്നീട് മലയാളത്തിലെ മുന്‍നിര നായകന്മാരുടെ ചിത്രങ്ങളിലും പാടാന്‍ അവസരം ലഭിച്ചു. കുരുക്ഷേത്ര, ചെമ്പട, ഡോക്ടര്‍ ലവ്, കാസനോവ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍, ഒരു ഇന്ത്യന് പ്രണയകഥ, ദൃശ്യം, വിക്രമാദിത്യന്, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി നൂറിലധികം ചിത്രങ്ങളില് നജീം പിന്നണി പാടിയിട്ടുണ്ട്.
വര്‍ഷങ്ങളായി പിന്നണി ഗാനരംഗത്ത് സജീവമായ നജീമിന് 50മത് സംസ്ഥാന ചലചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. കെട്ടിയോളാണ് എന്റെ മാലാഖയിലെ ആത്മാവിലെ എന്ന ഗാനത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്. ഈ ഗാനത്തിലൂടെ വര്‍ഷങ്ങളായി തന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടുപോയ പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് നജീം. നജീമിന്റെ അടുത്ത സുഹൃത്ത് കൂടിയായ വില്യംസ് ആദ്യമായി സംഗീതം നല്‍കിയ ചിത്രമായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ. അതിനാല്‍ തന്നെ പുരസ്‌കാരം ഇരട്ടിനേട്ടമായി മാറി.
എന്നാലു മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിക്കാതിരുന്നതില്‍ നിരാശയുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നജീം. വര്‍ഷങ്ങളായി പുരസ്‌കാര പ്രഖ്യാപനം നടക്കുന്ന സമയത്ത് താന്‍ ടിവി ഓഫ് ചെയ്യുമായിരുന്നു എന്നാണ് ഗായകന്‍ പറയുന്നത്. ഇപ്പോള്‍ ഇത് തീരെ പ്രതീക്ഷിക്കാതെയാണ്. എന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ പോലുമാവുന്നില്ല. - പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് കുടുംബത്തിനും സുഹൃത്തും സംഗീത സംവിധായകനുമായ വില്യം ഫ്രാന്‍സിസിനുമൊപ്പം തേക്കടിയില്‍ അവധി ആഘോഷത്തിലായിരുന്നു നജീം. വില്യമാണ് പുരസ്‌കാര വാര്‍ത്ത നജീമിനെ അറിയിച്ചത്. എന്നാല്‍ ആദ്യം ഇത് വിശ്വസിക്കാന്‍ നജീം തയ്യാറായില്ല. പിന്നീട് സ്വന്തം ഫോണിലേക്ക് നിര്‍ത്താതെ ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് സത്യമാണെന്ന് മനസിലാക്കിയത്.
തന്റെ ആദ്യ പ്രൊജക്ടിലെ ഗാനത്തിന് തന്നെ സുഹൃത്തിന് പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് വില്യം. പാട്ട് ഹൈപിച്ചില്‍ ആയതുകൊണ്ട് തനിക്ക് ഈ ഗാനം പാടാനാവില്ല എന്നാണ് ആദ്യം നജീം പറഞ്ഞത്. അത്തരത്തിലുള്ള പാട്ടുകള്‍ നജീം പാടിയിട്ടില്ല. തന്റെ നിര്‍ബന്ധത്തിലാണ് പാടാന്‍ തയാറായതെന്നും വില്യം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കുടുംബസമേതം വില്യമും നജീമും കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മധുരം ❤️
Posted by Najim Arshad on Wednesday, October 14, 2020