Latest News

നാഗേന്ദ്രനായി സുരാജ്; നായികമാരായി ഗ്രേസ് ആന്റണിയും ശ്വേതാ മേനോനും, കനി കുസൃതിയും;ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലെ പുതിയ വെബ് സീരീസ് ടീസര്‍ കാണാം

Malayalilife
നാഗേന്ദ്രനായി സുരാജ്; നായികമാരായി ഗ്രേസ് ആന്റണിയും ശ്വേതാ മേനോനും, കനി കുസൃതിയും;ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലെ പുതിയ വെബ് സീരീസ് ടീസര്‍ കാണാം

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരീസായ 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സി'ന്റെ ടീസര്‍ പുറത്ത്. നിതിന്‍ രഞ്ജി പണിക്കരാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കോമഡി- എന്റര്‍ടൈനര്‍ ഴോണറിലാണ് സീരീസ് ഒരുങ്ങുന്നത്.

ഗ്രേസ് ആന്റണി, ശ്വേതാ മേനോന്‍, കനി കുസൃതി, അല്‍ഫി പഞ്ഞിക്കാരന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാര്‍ദനന്‍ തുടങ്ങീ വന്‍ താരനിരയാണ് വെബ് സീരീസില്‍ അണിനിരക്കുന്നത്.

നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലില്‍ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്.

കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകള്‍.

 

nagendrans honeymoons teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES