Latest News

റായ് ലക്ഷ്മിയുടെ തമിഴ് ആക്ഷന്‍ ചിത്രം നാന്‍ താന്‍ ഝാന്‍സി;'ആഗസ്റ്റ് 9-ന് തിയേറ്ററുകളില്‍

Malayalilife
 റായ് ലക്ഷ്മിയുടെ തമിഴ് ആക്ഷന്‍ ചിത്രം നാന്‍ താന്‍ ഝാന്‍സി;'ആഗസ്റ്റ് 9-ന് തിയേറ്ററുകളില്‍

പ്രശസ്ത താരം റായ് ലക്ഷ്മി,മുകേഷ് തിവാരി,രവി കാലെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗുരുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നാന്‍ താന്‍ ഝാന്‍സി' എന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആഗസ്റ്റ് ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.

രാജേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വീരേഷ് എന്‍ ടി എനിര്‍വ്വഹിക്കുന്നു.രചന-പി.വി.എസ്. ഗുരുപ്രസാദ്,സംഗീതം-എം.എന്‍. കൃപാകര്‍, എഡിറ്റര്‍ -ബസവരാജ് യുആര്‍എസ് ശിവു,ആക്ഷന്‍-ത്രില്ലര്‍ മഞ്ജു.
കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ അര്‍പ്പണബോധമുള്ള ഒരു നിര്‍ഭയ ഉദ്യോഗസ്ഥയായ ഇന്‍സ്പെക്ടര്‍ ജാന്‍സി, തന്റെ ശ്രമങ്ങളെ തുരങ്കം വയ്ക്കാനും ഭയം പരത്താനും ശ്രമിക്കുന്ന ഒരു ദുഷ്ട ബിസിനസുകാരനെ നേരിടുമ്പോളുണ്ടാകുന്ന വെല്ലുവിളികളും ഏറ്റുമുട്ടലുകളുമാണ് പുത്തന്‍ സാങ്കേതിക മികവില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

രണ്ടു വില്ലന്മാര്‍ ഉള്ളതിനാല്‍ ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറേ പ്രാധാന്യമുണ്ട്.റായ് ലക്ഷ്മിയുടെ ആദ്യത്തെ ആക്ഷന്‍ ചിത്രമാണിത്.
അസോസിയേറ്റ്-നംജു എം എന്‍ ഹള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍- ഹനിയുമര്‍ എസ്, മഹേഷ് കുമാര്‍ ജെ, റോജ,സ്റ്റില്‍സ്-രമേഷ് പ്രൊഡക്ഷന്‍ മാനേജര്‍- തോമസ്, രാഹുല്‍ എന്‍.എച്ച്, ഡിസൈന്‍-ആര്‍ട്ട് കഫേ.കേരളത്തില്‍ 
റോഷിക എന്റര്‍പ്രൈസസ്, സന്‍ഹ സ്റ്റുഡിയോ റിലീസ് എന്നിവര്‍ ചേര്‍ന്ന് ' നാന്‍ താന്‍ ഝാന്‍സി ' പ്രദര്‍ശനത്തിനെത്തിക്കുന്നു.
പി ആര്‍ ഒ-എ എസ് ദിനേശ്.

naan than jhansi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES