കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപി തിരക്കഥ ഒരുക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിക്കുന്ന സിനിമ ലൂസിഫർ പ്രക്ഷകർ വലിയ പ്രതീക്ഷ നൽകി കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ദിവസം മുതൽ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും പുറത്ത് വരുകയും ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരുകയും ചെയ്തു. എന്നാലിപ്പോൾ ഇത്തരം ചിത്രങ്ങളും വീഡിയോകളും ചോരുന്നതിനെതിരെ പ്രതിഷേധവുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി എത്തിയിരിക്കുകയാണ്.ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ, ഇതിന്റെ സെറ്റിൽ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും നിരവധിയാണെന്നുംസിനിമയോടുള്ള സ്നേഹവും പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകൾക്ക് പിന്നിൽ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ഇത്തരം ലീക്കുകൾആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിർവൃതിയടയുന്ന ഒരുപാട് ഓൺലൈൻ കച്ചവടക്കാരുടെ കാലാമാണിതെന്ന് മുരളി ഗോപി ചൂണ്ടികാട്ടി.
ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് അതിനെ കുറിച്ച് ഊഹാപോഹങ്ങൾ പടച്ച്, അത് പറഞ്ഞു പരത്താൻ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കാതിരിക്കുക എന്നും മുരളി ഗോപി പറഞ്ഞു.
മുരളി ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം,
പ്രിയപ്പെട്ടവരേ,
''ലൂസിഫർ'' എന്ന ഞാൻ എഴുതി, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചലച്ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ, ഇതിന്റെ സെറ്റിൽ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും നിരവധിയാണ്.
സിനിമയോടുള്ള സ്നേഹവും പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകൾക്ക് പിന്നിൽ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ഇത്തരം ലീക്കുകൾ ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിർവൃതിയടയുന്ന ഒരുപാട് ഓൺലൈൻ കച്ചവടക്കാരുടെ കാലാമാണിത്. ഇത്തരം നിരൂപിക്കലുകൾ ഒരു സിനിമയോടുള്ള സ്നേഹത്താൽ ഉണ്ടാവുന്നവയല്ല മറിച്ച്, ഒരുതരം വിപണന വൈകല്യത്തിൽ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് തീറ്റയാകാനേ ഇത്തരം ലൊക്കേഷൻ ലീക്കുകൾ ഉപകരിക്കൂ.യഥാർഥ സിനിമ സ്നേഹികൾ അറിയാൻ വേണ്ടി ഒരു കാര്യം വിനയപുരസ്സരം പറഞ്ഞുകൊള്ളട്ടെ:
ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് അതിനെ കുറിച്ച് ഊഹാപോഹങ്ങൾ പടച്ച്, അത് പറഞ്ഞു പരത്താൻ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കാതിരിക്കുക. ????
സസ്നേഹം,Murali Gopy
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, സംവിധായകൻ ഫാസിൽ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇതിനെ ഒരു അപൂർവ്വ സംഗമം എന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ സംവിധാന ജോലികളിൽ തിരക്കിലായ പൃഥ്വിരാജ് അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്തേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2018ന്റെ അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി.