പാരമ്പര്യത്തനിമയില്‍ സെറ്റുസാരിയുടുത്ത് കുടുംബസമേതം മുക്ത; പട്ടുടുപ്പും പാവാടയുമണിഞ്ഞ് പൂ ചൂടി ഓമനയായി കിയാര; ചിത്രങ്ങള്‍ വൈറല്‍

Malayalilife
topbanner
പാരമ്പര്യത്തനിമയില്‍ സെറ്റുസാരിയുടുത്ത് കുടുംബസമേതം മുക്ത; പട്ടുടുപ്പും പാവാടയുമണിഞ്ഞ് പൂ ചൂടി ഓമനയായി കിയാര; ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പമുള മുക്തയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് എല്‍സ ജോര്‍ജ്ജ് എന്ന മുക്ത. പഠനത്തിനിടയില്‍ തന്നെ നായികയായി അരങ്ങേറിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചത്. തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന താരം സ്‌റ്റേജ് ഷോകളിലും സജീവമായിരുന്നു. 2015  ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്. വിവാഹിതയായതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവയാണ്. 

വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കിയാരയുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും മുക്തയും റിമിടോമിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുളള മുക്തയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. സെറ്റു സാരിയുടുത്ത് പൂക്കളൊക്കെ ചൂടി സുന്ദരിയായ മുക്തയും ഒപ്പം കസവ് മുണ്ടും കുര്‍ത്തയും ധരിച്ച റിങ്കുവും ചിത്രത്തിലുണ്ട്. എന്നാല്‍ കിയാരയുടെ ചിത്രം കണ്ടാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്. സെറ്റിന്റെ പട്ടുപാവട അറിഞ്ഞ് തലയില്‍ പൂവൊക്കെ ചൂടിയാണ് കിയാര ഉളളത്. കണ്‍മണിയെ മുക്ത എടുത്തിരിക്കയാണ്. കിയാര ഇത്രപെട്ടെന്ന് ഇത്രയും വലുതായോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒപ്പം ഭര്‍ത്താവിനൊപ്പം ഊണു കഴിക്കുന്ന ചിത്രവും മുക്ത പങ്കുവച്ചിട്ടുണ്ട്. 

2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചനിച്ചത്.  നടി കാവ്യ മാധവനാണ് അമ്മയായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കിയാര എന്ന് പേരുള്ള മകളെ കണ്‍മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം സ്വന്തമായി ബുട്ടീക്ക് ആരംഭിച്ചിട്ടുമുണ്ട്. നാത്തൂനുമായുള്ള സൗഹൃദത്തെക്കുറിച്ചും ബൂട്ടീക് തുടങ്ങുന്നതിന് പിന്തുണ നല്‍കിയതിനെക്കുറിച്ചുമൊക്കെ താരം വാചാലയായിരുന്നു. സിനിമാപ്രവര്‍ത്തകരും സാധാരണക്കാരുമൊക്കെയായി നിരവധി പേരാണ് സൗന്ദര്യ സംരക്ഷണത്തിനായി താരത്തിനരികിലേക്കെത്തുന്നത്. റിമി ടോമിയെ അനുകരിച്ച പാടുന്ന മകളുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് മുക്ത. വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് താരം കൃത്യമായി എത്താറുണ്ട്.

Read more topics: # muktha,# rinku tomy,# kiyara
muktha and rinku tomy with kiyara

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES