Latest News

അതിരുകളില്ലാത്ത അഭിനയവുമായി ഫഹദിന്റെ അതിരന്‍; മലയാള സിനിമയിലേക്ക് വേറിട്ട ആസ്വാദന രീതി സമ്മാനിച്ച് ആദ്യ പരീക്ഷണം വിജയിപ്പിച്ച് സംവിധായകന്‍ വിവേക്; ഹോളിവുഡ് ചിത്രങ്ങള്‍ മാറി നില്‍ക്കുന്ന പരീക്ഷണം; ഞെട്ടിച്ച് സായ് പല്ലവിയും രഞ്ജി പണിക്കരും; അതിരന്‍ റിവ്യു

എം.എസ്.ശംഭു
topbanner
  അതിരുകളില്ലാത്ത അഭിനയവുമായി ഫഹദിന്റെ അതിരന്‍; മലയാള സിനിമയിലേക്ക് വേറിട്ട ആസ്വാദന രീതി സമ്മാനിച്ച് ആദ്യ പരീക്ഷണം വിജയിപ്പിച്ച് സംവിധായകന്‍ വിവേക്; ഹോളിവുഡ് ചിത്രങ്ങള്‍ മാറി നില്‍ക്കുന്ന പരീക്ഷണം; ഞെട്ടിച്ച് സായ് പല്ലവിയും രഞ്ജി പണിക്കരും; അതിരന്‍ റിവ്യു

സിനിമയുടെ സാങ്കേതിക വശങ്ങളുമായി യാതൊരു അനുഭവ സമ്പത്തോ അവകാശ വാദങ്ങളോ പറയാനില്ലാത്ത ഒരു നവാഗത സംവിധായകനില്‍ നിന്നും  പ്രതീക്ഷിച്ചതിനപ്പുറം ലഭിച്ച വിഷു സമ്മാനമാണ് അതിരന്‍. സിനിമ വിതരണ കമ്പനികളില്‍ പ്രവര്‍ത്തിച്ച പാടവമുള്ള വിവേകിന്റെ കന്നി സംവിധാനത്തില്‍ നിഗൂഡതകളുട കഥയുമായി അതിരന്‍ എത്തിയപ്പോള്‍ പ്രേക്ഷകന് സമ്മാനിച്ചത് ഒരു ഹോളിവുഡ് സ്‌റ്റൈല്‍ ട്രീറ്റ് തന്നെയാണ്.

മലയാളത്തില്‍ ഒരിക്കലും ഇത്തരത്തില്‍ ഒരു കഥയോ കഥാപാത്രമോ വന്നിട്ടില്ലെന്നും ഇനി വരാന്‍സാധ്യതയുണ്ടാകുമോ എന്നൊക്കെ തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. പി. എഫ്. മാത്യൂസിന്റെ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. പരീക്ഷണങ്ങളെ വെല്ലുവിളി പോലെ ഏറ്റെടുക്കുന്ന ഫഹദ് ഫാസില്‍ തന്നെ ചിത്രത്തില്‍ നായകനായി എത്തുമ്പോള്‍ ഒരു പ്രമോഷനും അവകാശപ്പെടാനില്ലാതെ കടന്നെത്തിയ ചിത്രം മികച്ച വിജയം എന്നു തന്നെ പറയാം.

ഇനി കഥയിലേക്കും കഥാപാത്രങ്ങളിലേക്കും കടന്നെത്തിയാല്‍ മലയോര ഗ്രാമത്തിലൂടെ കഥ കടന്നുപോകുന്നു ഇവിടുത്തെ ഒരു മെന്റല്‍ ഹോസ്പിറ്റലിലൂടെയുള്ള കഥാവിവരണത്തിലൂടെ കഥാഗതി കടന്നു പോകുന്നു. ഈ ആശുപത്രിയിലേക്ക് കടന്നെത്തുന്ന നായകന്‍. നായകന്റെ വരവിന് ചില ഉദ്ദേശങ്ങളൊക്കെയുണ്ട്. നിഗൂഡതകള്‍ ഒളിപ്പിച്ച പ്രമേവും ഒരോ നിമിഷവും പേടിപ്പെടുത്തുന്ന ഫ്രെയിമുകളും പശ്ചാത്തലത്തില്‍ മുഴങ്ങുന്ന ഇരുണ്ടതും പേടിപ്പെടുത്തുന്നതുമായ സംഗീതം കൂടി ഇഴ ചേരുമ്പോള്‍ ഈ പടം അല്‍പം പേടിപ്പിച്ചേക്കും. 


ഹൃദയമിടിപ്പോടെ കണ്ടിരിക്കേണ്ട രംഗങ്ങള്‍


മാനസിക ആശുപത്രിയിലേക്ക് ഡോ എം കെ നായര്‍ എന്ന പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോകടറായിട്ടാണ് ഫഹദ് കടന്നെത്തുന്നത്. ഇവിടുത്തെ അന്തേവാസികള്‍ പ്രശ്‌നങ്ങള്‍. തുടര്‍ന്നുള്ള ദുരൂഹത നിറഞ്ഞ കഥാഗതിയിലൂടെ സിനിമയുടെ ഇടവില്ലാത്ത പോക്കാണ് സിനിമ. ഇതൊരു ഹോളിവുഡ് ചിത്രത്തിന്റെ പകര്‍പ്പവകാശം നേടാന്‍ സാധിക്കുന്ന സിനിമ എന്നൊന്നും പറഞ്ഞ് സംവിധായകനേയും അണിയറയേയോ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ പ്രേക്ഷകരെ നിങ്ങള്‍ കല്ലുവാരി എറിഞ്ഞേക്കണം.

കാരണം മലയാളത്തില്‍ ഒരു എക്‌സ്പിരിമെന്റല്‍ സിനിമ ഒരു നവാഗതന്‍ വിജയിപ്പിച്ചതില്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്.  ഓരോ രംഗങ്ങളും ഹൃദയമിടിപ്പോടെകണ്ടിരുന്നു പോകും. അടുത്തത് സംഭവിക്കുന്നത് എന്തെന്നുള്ളത് പ്രവചനന്മകമായിരിക്കും. അതിരന്‍ അത്രത്തോളം നിഗൂഡതകളെ സാക്ഷ്യപ്പെടുത്തുന്നുന്നു. 

കഥാപാത്രങ്ങളിലെ വൈരുദ്ധ്യങ്ങള്‍ 

ആദ്യ പശ്ചാത്തലം കാട്ടിത്തരുന്നത്. ഒരു സ്പാനാഷ് സിനിമയുടെ ചേരുവകളോടെയായി തോന്നാം. വട്ടത്തൊപ്പി വെച്ച് കോട്ടിട്ട് കോടമഞ്ഞിലൂടെ നീണ്ട ഇടവഴിയിലൂടെ നടന്നെത്തുന്ന നായകന്‍. നായകന് ഒരു ലക്ഷ്യമുണ്ട്. ഇതൊക്കെ സിനിമയുടെ സസ്‌പെന്‍സാണ്. കഥാവഴിയുടെ ഒന്നാംഭാഗം കടന്നുപോയിക്കഴിഞ്ഞാല്‍ പിന്നീട് കഥ കടത്തനാട്ടിലെ ഒരു പഴയ കോവിലകത്തേക്കും അവിടെയുണ്ടാകുന്ന ചില പ്രശ്‌നങ്ങളിലേക്കും പോകുന്നു. കഥയുടെ അവസാനം അല്‍പം ത്രില്ലടിച്ചുപോകും. ചില കഥാപാത്രങ്ങളും ഫ്രയിമുകളും നണ്‍ കോണ്‍ജുറങ്ങ് തുടങ്ങിയ സിനിമകളിലെവിടെയോ കണ്ടു പഴയകിയ ഫ്രെയിമുകള്‍ പോലെ തോന്നിയെങ്കിലും വിവേക് എന്ന സംവിധായകന്റെ സൂഷ്മതയെ പ്രശംസിക്കാതെ പറ്റില്ല.  

കഥാപാത്രങ്ങളിലേക്ക് കടന്നെത്തിയാല്‍ സായി പല്ലവി അവതരിപ്പിച്ച ഓട്ടിസം രോഗിയായ കഥാപാത്രം അതിശയിപ്പിക്കും. ഇടയ്ക്ക് കടത്തനാട്ടിന്റെ പ്രതാപങ്ങളിലൊന്നായ കളരിമുറകളും എല്ലാം കാണിച്ചു പോരുന്നു. കടത്താനാടിലെ ഈ പഴയ കോവിലകത്തിലെ ഇളമുറ തമ്പുരാട്ടിയാണ് സായി ചിത്രത്തില്‍. ഓട്ടീസം രോഗിയായ സായി പല്ലവിയുടെ കഥാരപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥയുടെ രണ്ടാം ദിശയിലേക്കുള്ള പ്രവേശനം.

കഥാവഴിയില്‍ കടന്നെത്തുന്ന രഞ്ജിപണിക്കരുടെ അച്ഛന്‍വേഷം, പി ബാലചന്ദ്രന്റെ കഥാപാത്രം എന്നിവ അതിശയിപ്പിക്കും. ഭൂതവും വര്‍ത്തമാനവും ഇഴകലര്‍ന്ന് പറഞ്ഞുപോകുന്ന ആഖ്യാന രീതിയും ചിത്രത്തെ പിടിച്ചിരുത്താന്‍ സഹായിക്കുന്നുണ്ട്. നന്ദുവിന്റെ വേലക്കാരന്‍ റോള്‍, സുരഭിയുടെ മാനസിക നില തെറ്റിയ കഥാപാത്രം എന്നിവ എടുത്തു പറയേണ്ടവ തന്നെയാണ്. ലെനയും വെത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ഫഹദിന്റെയും സായി പല്ലവിയുടയേും തന്നെയാണ് തോന്നിയത്. സുധീപ് നായരുടെ കാമുററോളിന് വല്യ പ്രധാന്യം ഉള്ളതായി തോന്നിയില്ല. സാങ്കേതിക വശങ്ങളിലേക്ക് വന്നാല്‍ നിഗൂഡവും സുന്ദരവുമായി ഓരോ ഫ്രെയിമുകളേയും വിസ്മയിപ്പിച്ച അനു മൂത്തേടത്തിന് നിറഞ്ഞ കയ്യടി നല്‍കണം. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയ പി.എസ് ജയഹരിക്ക് നിറഞ്ഞ കയ്യടി നല്‍കണം. ചിത്രസംയോജനം ഒരുക്കിയഅയൂബ്ഖാന്‍ കയ്യടി അര്‍ഹിക്കുന്നു. 

Read more topics: # Athiran Movie Review
Athiran Movie Review

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES