Latest News

ആരു പറയും, ആരാദ്യം പറയും ചിത്രത്തിലെ മധു ബാലകൃഷ്ണന്‍ ആലപിച്ച ടൈറ്റില്‍ സോങ്ങ് റെക്കോര്‍ഡിങ് നടന്നു

Malayalilife
 ആരു പറയും, ആരാദ്യം പറയും ചിത്രത്തിലെ മധു ബാലകൃഷ്ണന്‍ ആലപിച്ച ടൈറ്റില്‍ സോങ്ങ് റെക്കോര്‍ഡിങ് നടന്നു

ഓസ്റ്റിന്‍ ആന്‍ഡ് അന്ന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍ നിര്‍മ്മിച്ചു  വി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ആരു പറയും ആരാദ്യം പറയും' എന്ന ചിത്രത്തിലെ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്തു.

' സുമതി വളവ് ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മധു ബാലകൃഷ്ണന്‍ ആലപിച്ച ടൈറ്റില്‍ സോങ്ങാണ് റെക്കോര്‍ഡ് ചെയ്തത്.നിതീഷ് നടേരി എഴുതിയ വരികള്‍ക്ക് സാജന്‍ കെ റാം സംഗീതം പകര്‍ന്ന ഗാനമാണിത്.പ്രേക്ഷകരുടെ  ഇഷ്ടതാരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുന്നു.

ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലോക്കേഷന്‍ ദുബായ്, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും. കോ-പ്രൊഡ്യൂസര്‍- വിനോദ് രാജകീയം സിനിമസ്,പ്രൊജക്റ്റ് ഡിസൈനര്‍-മനു ശിവന്‍,ഗാനരചന നിതീഷ് നടേരി, ഉണ്ണികൃഷ്ണവര്‍മ്മ, സംഗീതം-സാജന്‍ കെ റാം,വിമല്‍ കുമാര്‍ കാളി പുറയത്ത്, പി ആര്‍ ഒ-എ എസ് ദിനേശ്.

movie song record

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES