അവസാനം എല്ലാ സസ്‌പെന്‍സുകള്‍ക്കും അവസാനമിട്ട് ആര്യ ആ സന്തോഷ വാര്‍ത്ത പുറത്തുവിട്ടു. തന്റെ ജീവിതത്തില്‍ അനുയോജ്യമാ ജീവിതപങ്കാളിയെ കണ്ടെത്തിയ സന്തോഷമാണ് താരം പങ്ക് വച്ചത്.ആര്‍ജെയും ബി?ഗ് ബോസ് താരവുമായ സിബിന്‍ ബെഞ്ചമിനാണ് ഇനിയങ്ങോട്ട് ആര്യയുടെ ജീവിത പങ്കാളി. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ആര്യയും സിബിനും. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ആര്യ സമൂ?ഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. രണ്ടുപേരുടേയും രണ്ടാം വിവാഹമാണ്.
കഴിഞ്ഞ വര്‍ഷം താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് നടിയും അവതാകരയുമായ ആര്യ ഇന്‍സ്റ്റാഗ്രാമില്‍ ക്യു ആന്‍ഡ് എ സെക്ഷനില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് വരന്‍ എന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ച് കൊണ്ട് വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ആര്യ.
വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ആര്യ സമൂ?ഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. രണ്ടുപേരുടേയും രണ്ടാം വിവാഹമാണ്. ഉറ്റ സുഹൃത്തുക്കള്‍ എന്നതില്‍ നിന്ന് ഇനിയങ്ങോട്ട് എന്നേക്കുമുള്ള ജീവിതപങ്കാളിയിലേക്ക്... ഒരു ലളിതമായ ചോദ്യത്തിലൂടെയും എന്റെ ജീവിതത്തില്‍ ഇതുവരെ എടുത്ത ഏറ്റവും വേഗതയേറിയ തീരുമാനത്തിലൂടെയും ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലേക്ക് എത്തി. എനിക്ക് സംഭവിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ആസൂത്രണമില്ലാത്ത കാര്യമാണിത്. ഇത്രയും കാലം ഞങ്ങള്‍ രണ്ടുപേരും എല്ലാത്തിലും പരസ്പരം ഒരുമിച്ചുണ്ടായിരുന്നു.
കഷ്ടപ്പാടുകളിലും ദുഃഖങ്ങളിലും നല്ലതിലും ചീത്തയിലുമെല്ലാം. പക്ഷെ ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ ഒരുമിച്ചായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഏറ്റവും വലിയ പിന്തുണയായതിന് എന്റെ എല്ലാ കുഴപ്പങ്ങളിലും ശാന്തത പാലിച്ചതിന് ഞാന്‍ സമാധാനപരമായി ആശ്രയിക്കുന്ന തോളായതിന് നമ്മുടെ മകള്‍ക്ക് ഏറ്റവും നല്ല അച്ഛനായതിന് എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഏറ്റവും നല്ലവനായതിന് ഞങ്ങളുടെ മുഴുവന്‍ കുടുംബത്തിനും പാറയായതിന്...
ഞാന്‍ നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു.. എന്റെ എല്ലാ കുറവുകളും പൂര്‍ണ്ണതകളും എല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് എന്നെ നിങ്ങളുടേതാക്കിയതിന് നന്ദി... എന്തായാലും എന്റെ അവസാന ശ്വാസം വരെ ഞാന്‍ നിങ്ങളെ മുറുകെ പിടിക്കും.. അതൊരു വാഗ്ദാനമാണ് എന്നാണ് ആര്യ കുറിച്ചത്. കേരള സാരിയില്‍ സുന്ദരിയായി മുല്ലപ്പൂ ചൂടി സിബിനോട് കെട്ടിപിടിച്ച് കടല്‍ നോക്കി നില്‍ക്കുന്ന ആര്യയാണ് കുറിപ്പിനൊപ്പം പ്രത്യക്ഷപ്പെട്ട ഫോട്ടോയിലുള്ളത്. ഇരുവരുടേയും മുഖം വ്യക്തമല്ല. ഇങ്ങനൊരു ഒത്തുചേരല്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്നാണ് കമന്റുകള്‍.
നടി, അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയായ ആര്യ ബഡായ് ഇടയ്ക്ക് ബിഗ്ബോസില്‍ എത്തിയപ്പോള്‍ അതിക്രൂരമായി സൈബര്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ടിരുന്നു. ബിഗ് ബോസ് മലയാളത്തില്‍ മത്സരിച്ചതിന് ശേഷമാണ് ആര്യ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായത്. അതുവരെ ടെലിവിഷന്‍ ഷോ കളില്‍ സജീവമായിരുന്നെങ്കിലും പല അവസരങ്ങളും നഷ്ടമായി. പിന്നാലെ സിബിന് മുന്നില്‍ ബിഗ്ബോസിലേക്ക് എത്താനുള്ള അവസരം വന്നപ്പോഴും പോകരുത്.. എന്ന നിര്‍ദ്ദേശമാണ് ആര്യ നല്‍കിയത്. എന്നാല്‍ സിബിന്റെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം തീരുമെന്ന പ്രതീക്ഷയിലാണ് സിബിന്‍ ബിഗ്ബോസിലേക്ക് എത്തിയത്.
എന്നാല്‍ പ്രതീക്ഷിച്ചത് മറിച്ചായിരുന്നു. ഏഷ്യാനെറ്റില്‍ സിബിനും കൂടി ഭാഗമായ മ്യൂസിക് പ്രോഗ്രാമില്‍ നിന്നുവരെ പുറത്താക്കപ്പെടുന്ന തരത്തിലേക്കാണ് എത്തിയത്. പിന്നാലെ സിബിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ആര്യയും അതില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയിരുന്നു. അതേസമയം, ബിഗ്ബോസില്‍ നിന്നും ഇറങ്ങിയ ശേഷം സിബിനുമായുള്ള സുഹൃത്ബന്ധം കൂടുതല്‍ ദൃഢമായതും സിബിന്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളിലെല്ലാം കട്ടയ്ക്ക് ഒപ്പം നിന്നതും ആര്യയായിരുന്നു. തന്റെ സുഹൃത് വലയത്തില്‍ ഏറ്റവും അടുത്ത ആണ്‍ സുഹൃത്ത് സിബിന്‍ ആണെന്ന് ആര്യ തുറന്നു പറഞ്ഞിരുന്നു.