Latest News

അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ച് നടി മോഹിനി; ഭരണങ്ങാനത്ത് എത്തിയ നടിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ച് നടി മോഹിനി; ഭരണങ്ങാനത്ത് എത്തിയ നടിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

രണങ്ങാനത്തെത്തി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ച് നടി മോഹിനി. കുടുംബത്തിനൊപ്പമാണ് താരം എത്തിയത്‌വിവാഹ ശേഷം താരം ക്രിസ്തുമതം സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. 

ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു വിവാഹം. വിവാഹ ശേഷവും ചില മലയാളത്തില്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ താരം ക്രിസ്തുമതം സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. ഇതോടെ ക്രിസ്റ്റീന മോഹിനി ശ്രീനിവാസന്‍ എന്നു പേരും മാറ്റി.
          
വിവാഹ ശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അമേരിക്കല്‍ സ്ഥിരതാമസമാണ് താരം. അനിരുദ്ധ് മെക്കിള്‍ ഭരത്, അദ്വൈത് ഗബ്രിയേല്‍ ഭരത് എന്നിവരാണ് മക്കള്‍. 

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു മോഹിനി. 14-ാം വയസില്‍ നായികയായി അരങ്ങേറ്റം കുറിച്ച താരം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളില്‍ തിളങ്ങി. വിവാഹ ശേഷം നടി കുടുംബത്തോടൊപ്പം യുഎസില്‍ സ്ഥിരതാമസം ആക്കുകയായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ ' കലക്ടര്‍' ആണ് മോഹിനി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ മോഹിനിയുടെ യഥാര്‍ഥ പേര് മഹാലക്ഷ്മി ശ്രീനിവാസന്‍ എന്നാണ്. സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച പേരാണ് മോഹിനി.

Read more topics: # മോഹിനി
mohini actress visit bharananganam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക