Latest News

10 വര്‍ഷം കാത്തിരുന്ന് ജനിച്ച പൂച്ചക്കണ്ണുള്ള പെണ്‍കുട്ടി; അതീവ സുന്ദരിയായി തിളങ്ങി നില്‍ക്കവേ വിവാഹം; പിന്നാലെ ശാരീരിക മാനസിക പ്രശ്നങ്ങളും;അവസരം ലഭിച്ചാല്‍ ഇനിയും സിനിമയിലേക്ക്; നടി മോഹിനി മതം മാറി ക്രിസ്ത്യാനി ആയ കഥയും വിശേഷങ്ങളും പങ്ക് വക്കുമ്പോള്‍

Malayalilife
 10 വര്‍ഷം കാത്തിരുന്ന് ജനിച്ച പൂച്ചക്കണ്ണുള്ള പെണ്‍കുട്ടി; അതീവ സുന്ദരിയായി തിളങ്ങി നില്‍ക്കവേ വിവാഹം; പിന്നാലെ ശാരീരിക മാനസിക പ്രശ്നങ്ങളും;അവസരം ലഭിച്ചാല്‍ ഇനിയും സിനിമയിലേക്ക്; നടി മോഹിനി മതം മാറി ക്രിസ്ത്യാനി ആയ കഥയും വിശേഷങ്ങളും പങ്ക് വക്കുമ്പോള്‍

ളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന നടിയാവുക എന്നത് ചിലര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. ജനങ്ങളുടെ മനസില്‍ ചേക്കേറാനും അവരുടെ സ്നേഹം എന്നേക്കും അനുഭവിക്കാനും ഭാഗ്യം ലഭിച്ച നടിയാണ് തൊണ്ണൂറുകളില്‍ മലയാളം അടക്കമുള്ള സിനിമകളില്‍ മുന്‍നിര താരമായിരുന്ന മോഹിനി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മോഹിനി. ഓരോ താരങ്ങളും ശ്രദ്ധിക്കപ്പെടുന്നത് അവരുടേത് മാത്രമായ എന്തെങ്കിലും പ്രത്യേകതകള്‍ കൊണ്ടാകും. അത്തരത്തില്‍ മോഹിനി വ്യത്യസ്തയായത് മനോഹരമായ പൂച്ച കണ്ണുകള്‍ കൊണ്ടായിരുന്നു. ഇപ്പോഴും മോഹിനിയെന്ന പേര് കേള്‍ക്കുമ്പോള്‍ അതെ പൂച്ച കണ്ണുകളാണ് പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം വരിക. തമിഴ് നടിയാണെങ്കിലും മോഹിനി തിളങ്ങിയത് മലയാളത്തിലായിരുന്നു.

മഹാലക്ഷ്മി ശ്രീനിവാസന്‍ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് മോഹിനി എന്നാക്കി മാറ്റിയത്. തമിഴ്നാട്ടിലെ തഞ്ചാവൂരാണ് മോഹിനിയുടെ സ്വദേശം. മോഹിനിയുടെ പൂര്‍വ്വികരെല്ലാം തഞ്ചാവൂരുകാരായിരുന്നു. ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന തനിനാടന്‍ പെണ്‍കുട്ടിയായിരുന്നു മോഹിനി. സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത കുടുംബമായിരുന്നു നടിയുടേത്. വിവാഹം കഴിഞ്ഞ് പത്താം വര്‍ഷമാണ് അച്ഛനും അമ്മയ്ക്കും മോഹിനി ജനിച്ചത്. അതുകൊണ്ടു തന്നെ വളരെയധികം കൊഞ്ചിച്ചും ലാളിച്ചുമാണ് നടിയെ വളര്‍ത്തിയത്. ചെറുപ്പക്കാലത്തു തന്നെ ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക്ക്, പഠനം എന്നിങ്ങനെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച പെണ്‍കുട്ടിയായാണ് മോഹിനി വളര്‍ന്നത്.

കുട്ടിക്കാലം മുതല്‍ക്കു തന്നെ മോഹിനിയുടെ പ്രത്യേകതയാര്‍ന്ന കണ്ണുകള്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ആ കണ്ണു കണ്ടാണ് അച്ഛന്റെ പരിചയം വഴി മോഹിനി സിനിമായിലേക്ക് എത്തിയത്. 1991ല്‍ പുറത്തിറങ്ങിയ ഈറമാന റോജാവെയാണ് മോഹിനിയുടെ ആദ്യ സിനിമ. തൊട്ടടുത്ത വര്‍ഷം തന്നെ മലയാളത്തിലേക്കും എത്തി. മോഹന്‍ലാലിന്റെ നാടോടി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് പതിനൊന്നോളം സിനിമകള്‍ മോഹിനി ചെയ്തു. പഞ്ചാബി ഹൗസ്, മായപ്പൊന്മാന്‍, ഈ പുഴയും കടന്ന് തുടങ്ങി നിരവധി മലയാള സിനിമകളിലൂടെ തന്റെ പ്രതിഭ കാഴ്ചവെച്ച മോഹിനി 1999ലാണ് വിവാഹിതയായത്.

അമേരിക്കന്‍ വ്യവസായിയായ ഭരത് പോള്‍ എന്ന വ്യക്തിയെയാണ് മോഹിനി വിവാഹം കഴിച്ചത്. വിവാഹ ശേഷം അഞ്ചു വര്‍ഷത്തോളം സിനിമകളില്‍ നിന്നും മാറി നിന്ന നടി 2004ല്‍ മമ്മൂട്ടിക്കൊപ്പം വേഷം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വന്നത്. തുടര്‍ന്ന് ആറു സിനിമകളില്‍ അഭിനയിച്ചതില്‍ അഞ്ചും മലയാള ചിത്രങ്ങളായിരുന്നു. എന്നാല്‍ അതിനിടെ നടിയുടെ വ്യക്തി ജീവിതത്തിലും നിരവധി മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജീവിതം അമേരിക്കയിലേക്ക് പറിച്ചു നട്ടതും ക്രിസ്ത്യന്‍ മതം സ്വീകരിച്ച് ക്രിസ്റ്റീന എന്ന പേരിലേക്ക് മാറിയതും ആണ്.

2010ലാണ് വിവാഹത്തോടെ അമേരിക്കയിലേക്ക് മോഹിനി കുടിയേറിയത്. ഇപ്പോള്‍ കുടുംബവും രണ്ട് ആണ്‍മക്കളുമായി അമേരിക്കയില്‍ താമസിക്കുകയാണ് താരം. 2013ലാണ് മോഹിനി ക്രിസ്തുമതം സ്വീകരിച്ചത്. മോഹിനി ക്രിസ്റ്റീന എന്ന പേരും സ്വീകരിച്ചിരുന്നു. വിവാഹശേഷം ശാരീരികവും മാനസികവുമായ നിരവധി ബുദ്ധിമുട്ടുകളാണ് നടി നേരിട്ടത്. ജീവിതം തന്നെ മടുത്തു. നിരാശ ചിന്തകളുമായി വളരെയധികം ബുദ്ധിമുട്ടി. ഒട്ടനവധി ഡോക്ടര്‍മാരെക്കണ്ട് ചികിത്സ നടത്തി പരിഹാരം ഉണ്ടായില്ല. നെഗറ്റീവ് ചിന്തകളില്‍ നിന്നും വിടുതല്‍ കിട്ടാനായി ക്രിസ്തീയ ആരാധനയും സുവിശേഷങ്ങളെല്ലാം മോഹിനിയ്ക്ക് തുണയായി. അങ്ങനെ ആ മതത്തിലേക്ക് മാറുകയായിരുന്നു. പലതരം ബുദ്ധിമുട്ടുകളും ദുഃഖങ്ങളും അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥനകളും സുവിശേഷങ്ങളും നടത്തി. ഇപ്പോള്‍ അമേരിക്കയിലും സമയം കിട്ടുമ്പോഴൊക്കെ ഇത് ചെയ്താണ് മോഹിനി മുന്നോട്ടു പോകുന്നത്. മാനസിക പിരിമുറുക്കത്താല്‍ വിഷമിക്കുന്നവര്‍, ആശ്രിതരില്ലാത്തവര്‍ എന്നിവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് നടി.

മോഹിനിയുടെ അച്ഛനും അമ്മയുമൊക്കെ തഞ്ചാവൂര്‍കാരാണ് . എന്നാല്‍ ഞാന്‍ വളര്‍ന്നതൊക്കെ ചെന്നൈയിലാണ്. എന്റെ കുടുംബത്തിന് സിനിമയുമായി ഒരു ബന്ധവുമില്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ ഒരുപാട് ലാളിച്ചാണ് എന്നെ വളര്‍ത്തിയത്. ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക്ക്, പഠിത്തം അങ്ങനെ ബാല്യകാലം മനോഹരമായിരുന്നു. അച്ഛന്റെ ഒരു പരിചയക്കാരന്‍ വഴിയാണ് ഞാന്‍ സിനിമയിലെത്തുന്നത്.

ഭര്‍ത്താവ് ഇപ്പോള്‍ ഐടി പ്രൊഫെഷണലാണ്. മൂത്തമകന്‍ അനിരുദ്ധ് കോളജിലും രണ്ടാമന്‍ അദ്വൈത് ആറാം ക്ലാസ്സിലും പഠിക്കുന്നു. അദ്വൈതിനു രണ്ടാം ക്‌ളാസ്സുമുതല്‍ മോഹിനി ആണ് കോച്ചിങ് നല്‍കുന്നത്. നല്ല കുടുംബിനിയായി ജീവിതം ഇപ്പോള്‍ സുഗമമായി മുമ്പോട്ട് പോവുകയാണ്. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് നടി.

Read more topics: # മോഹിനി
actress mohini talks about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES