പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച് മലയാളത്തിന്റെ പ്രിയ താരജോടികളായവരാണ് മോഹന്‍ലാലും മേനകയും.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു പ്രണയഗാനവുമായി എത്തിയിരിക്കുകയാണ് .എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങളുടെ ഒത്തുകൂടലിന്റെ ഭാഗമായുള്ള പരിപാടിക്കായാണ് ഇരുവരും ഒന്നിച്ച് ചുവട് വച്ചത്.സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്.
''ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം'' എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന മോഹന്‍ലാലിന്റെയും മേനകയുടെയും വീഡിയോ നടി സുഹാസിനിയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.