മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് എല്ലാവരുടെയും പ്രീയപ്പെട്ട നടന്‍ മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ എല്ലാ മലയാളി ആരാധകരും ഒരുപോലെ കാത്തിരിക്കാറുണ്ട്. സിനിമയുടെ, ജീവിതത്തിന്റെ, മക്കളുടെ അങ്ങനെ എല്ലാ വിശേഷങ്ങളും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ് അറിയാന്‍. താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങളും മലയാളികള്‍ ഒരുപാട് ആഘോഷിക്കാറും ഉണ്ട്. ഇപ്പോഴിതാ അത്തരമൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മേഹന്‍ലാല്‍ തലസ്ഥാനത്തെ സ്വന്തം വീടായ മുടവന്‍മുകളിലെ വീട്ടില്‍ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിയതാരം മോഹന്‍ലാല്‍ തന്റെ വീട്ടിലെ ഒരു മനോഹരമായ ചിത്രം പങ്കുവെച്ചത്. അതിലൂടെ അഭിനേതാവിന്റെ ജീവിതവുമായി ചേര്‍ന്ന അനേകം ഓര്‍മകളാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അച്ഛന്റെ ഫോട്ടോയുടെ താഴെ ഇരിക്കുന്നതും മറ്റൊരു ഫോട്ടോയില്‍ വീട്ടിലെ സ്റ്റെയറില്‍ നിന്ന് നോക്കിക്കൊണ്ടിരിക്കുന്നതുമാണ് കാണുന്നത്. അദ്ദേഹത്തിന്റെ കുട്ടിക്കാലം മുഴുവന്‍ ആ വീട്ടിനകത്തായിരുന്നു. സ്‌കൂളില്‍ നിന്നും കോളജിലേക്ക് കടന്നുപോയ യാത്രയും പിന്നീട് വലിയൊരു നടനായി ഉയര്‍ന്നതും എല്ലാം ഇതേ വീടിന്റെ ചുമരുകള്‍ക്കിടയിലാണ് അരങ്ങേറിയത്.
മോഹന്‍ലാല്‍ എന്ന വിസ്മയനടന്‍ വളര്‍ന്നത്, പഠിച്ചത്, സ്വപ്നങ്ങള്‍ നേടിയെടുത്തത്, അതിനായി പരിശ്രമിച്ചത്, എല്ലാം ഈ വീട്ടിന്റെ ഓര്‍മകളില്‍ ചേര്‍ന്നിരിക്കുന്നു. ഒരുപാട് നിറവുകളും കാലത്തിന്റെയും ജീവിതത്തിന്റെയും അടയാളങ്ങളുമായ ഈ വീട് മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ ഉള്ളിലെ അഭിമാനമായൊരു ഇടമാണ്. തന്റെ ജീവിതത്തിന്റെ എല്ലാ ഓര്‍മകളും ചേര്‍ന്ന് കിടക്കുന്ന ഈ വീടിന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ കരിയറിനും വ്യക്തിത്വത്തിനും അടിത്തറയായി നിന്നിരുന്നതാണ്. ഇപ്പോള്‍ ഷൂട്ടിംഗിന്റെ സൗകര്യാര്‍ത്ഥം മോഹന്‍ലാല്‍ എറണാകുളത്താണ് താമസിക്കുന്നത്. തിരക്കുകള്‍ നിറഞ്ഞ ജീവിതത്തിലൂടെ മുന്നേറുന്ന അദ്ദേഹം, സിനിമകളുടെ അണിയറയില്‍ നിന്ന് അഭിനേതാവെന്ന നിലയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും, തന്റെ ബാല്യകാല സ്മരണകളോട് ചേര്‍ന്നിരിക്കുന്ന വീട്ടിനെ വിട്ടു നിന്നിട്ടില്ല. തന്റെ കുട്ടിക്കാല, ചിരിച്ചുകഴിഞ്ഞ, പഠിച്ചു വളര്‍ന്ന, സ്‌നേഹവും കരുതലും നിറഞ്ഞ ആ പാരമ്പര്യവീട്ടിലേക്കാണ് അദ്ദേഹം ഇടയ്ക്കിടെ തിരികെ വരുന്നത്.
തിരക്കുകള്‍ക്കിടയിലും ഏതെങ്കിലും അവസരം കിട്ടുമ്പോള്‍ ആ വീട്ടിലെ സാന്ത്വനവും ശാന്തതയും അനുഭവിക്കാനായി അദ്ദേഹം ഓടിയെത്തുന്നു. തന്റെ ജന്മഗൃഹമായ ആ വീട്ടിലേക്ക് അദ്ദേഹം വീണ്ടും വീണ്ടും തിരിച്ചെത്തുന്നത്, ആത്മാവിന് ആശ്വാസമാകുന്ന ആ ഇടം ഒരിക്കലും വിട്ടുനില്ക്കാനാവാത്തതിനാലാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമകളായ തിരനോട്ടം, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയത് ഈ വീട്ടില്‍ നിന്നാണ്. പിന്നീട് സിനിമകള്‍ കൂടി വന്നപ്പോള്‍ മറ്റൊരു നാട്ടിലേക്ക് പറിച്ച് നടേണ്ടതായി വന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നും മുടവന്‍മുകളിലെ വീട്ടില്‍ ഉണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി 1960 മെയ് 21 ആണ് മോഹന്‍ലാലല്‍ ജനിക്കുന്നത്. കുട്ടിക്കാലും മുതലേ നാടകത്തിലും മറ്റും അഭിനയിച്ചിരുന്നു. നെഗറ്റീവ് റോളില്‍ തുടങ്ങിയ സിനിമാ ജീവിതം ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ എന്ന വിലാസത്തില്‍ എത്തിച്ചിരിക്കുകയാണ്.