Latest News

ഫ്‌ളൈറ്റില്‍ തൊട്ടടുത്ത് ലാലേട്ടന്‍; പക്ഷേ സെല്‍ഫി എടുക്കാതെ ആരാധകന്‍ ചെയ്തത് വൈറലാകുന്നു; അവസാനം ആ ക്ലാസ് ചിരിയും മാസ്സ് മറുപടിയും -'എന്താ മോനെ ഇത്..?

Malayalilife
ഫ്‌ളൈറ്റില്‍ തൊട്ടടുത്ത് ലാലേട്ടന്‍; പക്ഷേ സെല്‍ഫി എടുക്കാതെ ആരാധകന്‍ ചെയ്തത് വൈറലാകുന്നു; അവസാനം  ആ ക്ലാസ് ചിരിയും മാസ്സ് മറുപടിയും -'എന്താ മോനെ ഇത്..?

ലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ യാത്ര ചെയ്ത അനുഭവം പങ്കിട്ട് ആരാധകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. അടുത്ത സീറ്റിലിരുന്ന മോഹന്‍ലാലിനോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞെന്നും സെല്‍ഫിയെടുത്തെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. മോഹന്‍ലാലിനെ കണ്ട അമ്പരപ്പില്‍ മനസ്സില്‍ വന്ന സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ചോദിച്ചെന്നും എല്ലാത്തിനും ക്ഷമയോടെ അദ്ദേഹം ഉത്തരം നല്‍കിയെന്നും അമല്‍ മാത്യു എന്ന ആരാധകന്‍ പറയുന്നു. മോഹന്‍ലാലിനോട് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും യുവാവ് സമൂഹമാധ്യമത്തിലെ ഒരു സ്വകാര്യ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിശദമായി നല്‍കിയിട്ടുണ്ട്. സിനിമ കൂടാതെ രാഷ്ട്രീയവും ചര്‍ച്ചയായി. ബിജെപി അനുഭാവി ആണോ എന്ന ചോദ്യത്തിന് ആണെന്നും അല്ലെന്നും പറയാം, ആയാലെന്ത് ആയില്ലെങ്കിലെന്ത് എന്നായിരുന്നു ഉത്തരമെന്നും യുവാവ് പറയുന്നു. മോഹന്‍ലാലിനൊപ്പമുള്ള ഒരു ചെറിയ വിഡിയോയും പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്ന വഴി വളരെ യാദൃശ്ചികമായി എന്റെ തൊട്ടടുത്ത സീറ്റില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം ശ്രീ മോഹന്‍ലാല്‍. ആവേശത്തിന്റെ പാരമ്യത്തില്‍ എത്തിയത് കൊണ്ടാവാം ആദ്യം തന്നെ കുറെ സെല്‍ഫികളും വിഡിയോകളും ചറ പറ എടുത്തു. മോര്‍ണിംഗ് ഫ്‌ലൈറ്റ് ആയതുകൊണ്ട് മിക്ക യാത്രക്കാരും ഉറക്കമാണ്. ലാലേട്ടന്‍ ഫ്‌ലൈറ്റില്‍ ഉള്ള കാര്യം പോലും മിക്കവരും അറിഞ്ഞിട്ടും ഇല്ല. ഇത്ര അടുത്ത് നമ്മുടെ ആരാധനാ പുരുഷനെ കിട്ടിയപ്പോള്‍ അദ്ദേഹത്തോട് കുറെ വിശേഷങ്ങള്‍ ചോദിച്ചു. എല്ലാത്തിനും ചിരിച്ചു പതിഞ്ഞ സ്വരത്തിലുള്ള മറുപടി. അദ്ദേഹത്തോടൊപ്പമുള്ള ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നുള്ള ഉത്തമ ബോധ്യം ഉള്ളതിനാലും മനസ്സിലുണ്ടായിരുന്ന കുറെ ബാലിശമായ സംശയങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. 

ബാലിശമായ ചോദ്യമാണെന്നറിയാം.. എന്നാലും ചോദിക്കുന്നു. ലാലേട്ടന്റെ ഫെയ്‌സ്ബുക്ക്, ബ്ലോഗ് പോസ്റ്റുകളൊക്കെ ബിജെപി ചായ്വ് ഉള്ളതുപോലെ തോന്നാറുണ്ട്.. ലാലേട്ടന്‍ ഒരു ബിജെപി അനുഭാവി ആണോ ? ബി ജെ പി ആണെന്നും പറയാം അല്ലെന്നും പറയാം. ആയാലെന്തു ആയില്ലെങ്കില്ലെന്തു.പുതുമുഖ സംവിധായര്‍ക്കു ലാലേട്ടന്റെ അടുത്ത് എത്തിപ്പെടാന്‍ സാധിക്കാറില്ല, അല്ലെങ്കില്‍ ലാലേട്ടന്‍ അവര്‍ക്കു ഡേറ്റ് കൊടുക്കാറില്ല എന്നൊക്കെ സിനിമ വാരികകളില്‍ വായിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അത് ? ആര് പറഞ്ഞു.. ഇപ്പൊ ഒടിയന്‍ ചെയ്ത ആള്‍ പുതുമുഖമാണ് .. ലൂസിഫര്‍ സംവിധാനം പുതുമുഖമാണ്. 

ആശിര്‍വാദ് സിനിമാസിനെ കുറിച്ചും, പ്രണവ് മോഹന്‍ലാലിനെ കുറിച്ചും, ഓഷോയുടെ ചിന്തകളെക്കുറിച്ചും,  ശ്രീനിവാസന്‍ അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു. ഉറക്കം തൂങ്ങിയ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നോക്കി അത് ചോദിക്കാതിരിക്കാനുള്ള ഔചിത്യ ബോധം എനിക്ക് ഉണ്ടായിരുന്നുഒടുവില്‍ എന്റെ കയ്യിലിരുന്ന കുഞ്ഞിനെ നോക്കി ലാലേട്ടന്‍ കുറച്ചു ടിപ്പിക്കല്‍ ലാലേട്ടന്‍ കോക്രികള്‍ കാണിച്ചു. കുടുംബമായി ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാന്‍ സമ്മതിച്ചു. മോളെ എനിക്ക് ഫറ ഖാന്‍, സോയ അക്തര്‍, അഞ്ജലി മേനോന്‍ എന്നിവരെ പോലെ ഒരു സംവിധായിക ആക്കാന്‍ ആണ് ആഗ്രഹം എന്ന് പറഞ്ഞു. ഒടുവില്‍ രാവിലെതന്നെ വെറുപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്നും ഒരു ഫാന്‍ബോയ് ആയതു കൊണ്ട് സംഭവിച്ചു പോയതാണെന്നും പറഞ്ഞു . അപ്പോള്‍ ലാലേട്ടന്റെ ക്ലാസ് ചിരിയും മാസ്സ് മറുപടിയും -'എന്താ മോനെ ഇത്'

mohanlal-fan-interviewed-the-super-star-at plane

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES