Latest News

മോഹൻലാൽ-സിദ്ദീഖ് കൂട്ടുകെട്ടിൽ പിറക്കുന്ന മൂന്നാം ചിത്രമൊരുങ്ങുന്നത് 25 കോടി ബഡ്ജറ്റിൽ; സിദ്ദീഖ് രചനയും സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന 'ബിഗ് ബ്രദറിൽ' സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനും;

Malayalilife
മോഹൻലാൽ-സിദ്ദീഖ് കൂട്ടുകെട്ടിൽ പിറക്കുന്ന മൂന്നാം ചിത്രമൊരുങ്ങുന്നത് 25 കോടി ബഡ്ജറ്റിൽ; സിദ്ദീഖ് രചനയും സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന 'ബിഗ് ബ്രദറിൽ' സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനും;

മലയാളത്തിന്റെ വിസ്മയ താരം മോഹൻലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം അനൗൺസ് ചെയ്തതിന് പിന്നാലെ ആരാധകർ ആവേശത്തിലാണ്. മോഹൻലാലും മീരാ ജാസ്മിനും പ്രധാന കഥാപാത്രങ്ങളായ ലേഡീസ് ആൻ്ഡ് ജെന്റിൽമാന് ശേഷമുള്ള ചിത്രം 25 കോടി ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത്. സിദ്ദീഖ് തന്നെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന 'ബിഗ് ബ്രദറിൽ' മൂന്നു നായികമാരാണ് അണിനിരക്കുന്നത്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനും ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.

ബിഗ് ബ്രദറിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 90 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മംഗലാപുരം, ബെംഗലൂരൂ എന്നിവിടങ്ങളിലാകും പ്രധാന ഷൂട്ടിങ് ലൊക്കേഷനുകൾ. ജൂലൈ മുതലാണ് മോഹൻലാലിന്റെ ഷൂട്ടിങ് ഡേറ്റുകൾ ആരംഭിക്കുക. ചിത്രത്തിന്റെ പൂജ കഴിഞ്ഞ മാസമാണ് നടന്നത്.  തെന്നിന്ത്യൻ നടി റജീന, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, ജൂൺ ഫെയിം സർജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് ബിഗ് ബ്രദർ. ഇരുവരും ഒന്നിച്ച വിയറ്റ്നാം കോളനി മലയാള സിനിമകളിലെ ഹിറ്റുകളിൽ ഒന്നാണ്. ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖിന്റെ എസ്. പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. സംഗീതം ദീപക് ദേവ്. ഗാനരചന റഫീഖ് അഹമ്മദ്. ബിഗ് ബ്രദർ ഈ വർഷം ഒക്ടോബറിൽ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

Read more topics: # mohanlal and siddique movie
mohanlal and siddique movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES