Latest News

യുവനടന്‍ ചന്തുനാഥിന്റെ ചിത്രവുമായി പോസ്റ്റര്‍; മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയിലൊരുങ്ങുന്ന ഫീനിക്‌സ് നവംബര്‍ പത്തിന് റിലീസിന്

Malayalilife
യുവനടന്‍ ചന്തുനാഥിന്റെ ചിത്രവുമായി പോസ്റ്റര്‍; മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയിലൊരുങ്ങുന്ന ഫീനിക്‌സ് നവംബര്‍ പത്തിന് റിലീസിന്

വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന ഫീനിക്‌സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രദര്‍ശന സജ്ജമായിരിക്കുന്നു.നവംബര്‍ പത്തിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  റിനിഷ്, കെ എന്‍. ആണ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

റിലീസ്റ്റിന്റെ മുന്നോടിയായി ഏറെ കൗതുകകരമായ ഒരു പോസ്‌റര്‍  ഈ ചിത ത്തിന്റേഅണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു.മുകളിലും തലതിരിഞ്ഞുമാണ് ഈ പോസ്റ്റര്‍.  നേരെ നോക്കുമ്പോള്‍ കാണുന്നത് യുവ നടന്‍ ചന്തു നാഥിന്റെ പടമാണ്.തലതിരിച്ചു നോക്കുമ്പോള്‍ അജു വര്‍ഗീസിനേയും ഒപ്പം ഒരു കുടുംബ ഫോട്ടോയും കാണാം.ഇങ്ങനെയൊരു സമീപനം അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത് ചിത്രത്തിന്റെ പൊതുസ്വഭാവവുമായി ബന്ധപ്പെട്ടതു കൊണ്ടായിരിക്കാമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇതിലെ ഓരോ സംഭവങ്ങളുടേയും, കഥാപാത്രങ്ങളുടേയും പിന്നില്‍ മറ്റു ചില സംഭവങ്ങളും, കഥപാത്രങ്ങളും ഉണ്ടാകാം.

ഇത്തരമൊരു ദുരൂഹത ചിത്രത്തിലുടനീളം സൃഷ്ടിച്ചു കൊണ്ടാണ് ചിത്രത്തിന്റെ അവതരണം.വിന്റേജ് ഹൊറര്‍ ജോണറിലുള്ള ഒരു ചിത്രമാണിത്. ചിത്രത്തിലുടനീളം ഈ ദുരൂഹതയും ഹൊററും നിലനിര്‍ത്തി പ്രേക്ഷകര്‍ക്ക് ഏറെ വിസ്മയകരമായ ഒരു ദൃശ്യ വിരുന്നു സമ്മാനിക്കുകയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍..

 21 ഗ്രാം എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിനു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
ആദ്യ ചിത്രം കൊണ്ടു തന്നെ ശ്രദ്ധയാകര്‍ഷിച്ച ഒരു നിര്‍മ്മാണക്കമ്പനിയാണ് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ്.രണ്ടാമതു ചിത്രമായ ഫീനിക്‌സും ആ നിലയിലേക്കുയരുമെന്ന് നിസ്സംശയം പറയാം.

അനൂപ് മേനോന്‍ ,ഡോ.റോണി രാജ്, ഭഗത് മാനുവല്‍, അജി ജോണ്‍. അജിത് തലപ്പള്ളി, ആശാ അരവിന്ദ്, നിജില.കെ.ബേബി സിനി ഏബ്രഹാം,, ജെസ് സ്വീജന്‍ ,അബാം രതീഷ്, ആവണി. എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.കഥ -വിഷ്ണുഭരതന്‍.-ബി ഗില്‍ ബാലകൃഷ്ണന്‍
പ്രശസ്ത സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസ്സിന്റേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ'വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സാം .സി എസ്.ഈണം പകര്‍ന്നിരിക്കുന്നു.
ഛായാഗ്രഹണം - ആല്‍ബി.
എഡിറ്റിംഗ് -നിധീഷ് കെ.ടി.ആര്‍.
കലാസംവിധാനം - ഷാജി നടുവില്‍.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍.
കോസ്റ്റ്വും ഡിസൈന്‍ -ഡിനോ ഡേവിസ് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -രാഹുല്‍ ആര്‍.ശര്‍മ്മ.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ഷിനോജ് ഓടാണ്ടിയില്‍
പരസ്യകല -യെല്ലോ ടൂത്ത്.
പ്രൊഡക്ഷന്‍ മാനേജര്‍ - മെഹ് മൂദ് കാലിക്കറ്റ്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - അഷറഫ് പഞ്ചാര .
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-കിഷോര്‍ പുറക്കാട്ടിരി .
വാഴൂര്‍ ജോസ്.

Read more topics: # ഫീനിക്‌സ്
midhun manuel thomas movie phoenix release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES