Latest News

മിഥുന്‍ മാനുവല്‍ തോമസ്സിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഫീനിക്‌സ് പൂര്‍ത്തിയായി

Malayalilife
മിഥുന്‍ മാനുവല്‍ തോമസ്സിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഫീനിക്‌സ് പൂര്‍ത്തിയായി

മിഥുന്‍ മാനുവല്‍ തോമസ്സിന്റെ തിരക്കഥയില്‍ നവാഗതനായ വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന ഫീനിക്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരി, മാഹി ഭാഗങ്ങളിലായി പൂര്‍ത്തിയായിരിക്കുന്നു.അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നത്.

ഫ്രണ്ട്‌റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍. ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. മികച്ച വിജയം നേടിയ21 ഗ്രാം എന്ന ചിത്രത്തിനു ശേഷം ഫ്രണ്ട്‌റോ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത് .പ്രണയവും കുടുംബ ബന്ധങ്ങളും കോര്‍ത്തിണക്കിയ ഒരു വിന്റേജ് ഹൊറര്‍ ചിത്രമാണിതെന്ന് സംവിധായകന്‍ വിഷ്ണു ഭരതന്‍ പാഞ്ഞു.

മലയാള സിനിമയിലെ വന്‍ വിജയം നേടിയ അഞ്ചാം പാതിരായുടെ തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ്സിന്റെ തിരക്കഥ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണ ഘടകമാണ്.മലയാള സിനിമ സമീപകാലത്തു കണ്ട ഏറ്റവും മികച്ച ഹൊറര്‍ - ത്രില്ലര്‍ സിനിമയായിരുന്നു അഞ്ചാം പാതിര'
ഈ ചിത്രത്തിന്റെ പ്രതീക്ഷക്കൊത്ത വിധത്തില്‍ പുറത്തിറക്കിയ ഫീനിക്സിന്റെ നിഗൂഢത ജനിപ്പി തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.

ചന്തു നാഥ്, അജു വര്‍ഗീസ്.അനൂപ് മേനോന്‍ ,എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഭഗത് മാനുവല്‍, ഡോ.റോണി രാജ്, അജി ജോണ്‍, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, സിനി ഏബ്രഹാം, രജനി നിലാ ആവണി ,ബാലതാരങ്ങ
ളായ, ആവണിജെസ്, ഇ ഫാല്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ - വിഷ്ണുഭരതന്‍ - ബിഗില്‍ ബാലകൃഷ്ണന്‍.
സംഗീതം -സാം' സി.എസ്.
ഗാനങ്ങള്‍ - വിനായക് ശശികുമാര്‍.
ഛായാഗ്രഹണം - ആല്‍ബി.
എഡിറ്റിംഗ് - നിധീഷ് കെ.ടി.ആര്‍.
പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഷാജി നടുവില്‍.
മേക്കപ്പ് റോണക്‌സ് സേവ്യര്‍.
കോസ്റ്റും - ഡിസൈന്‍ -ഡിനോ ഡേവിസ് .
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - രാഹുല്‍ 'ആര്‍.ശര്‍മ്മ.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ഷിനോജ് ഓടാണ്ടിയില്‍ .
പരസ്യകല -യെല്ലോ ടൂത്ത്.
പ്രൊഡക്ഷന്‍ മാനേജര്‍ - മെഹ്മൂദ് കാലിക്കറ്റ്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് - അഷ്‌റഫ് പഞ്ചാര
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കിഷോര്‍ പുറക്കാട്ടിരി .
വാഴൂര്‍ ജോസ്.
ഫോട്ടോ - റിച്ചാര്‍ഡ് ആന്റണി.

Read more topics: # ഫീനിക്‌സ്
midhun manuel thomas movie phoenix

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES