Latest News

കൊച്ചി പഴയ്....പഴ.... കൊച്ചിയില്ല... മമ്മൂക്കയുടെ ഡയലോഗുകൾ കാർവാൻ നായികയ്ക്ക് പഠിപ്പിച്ച് കൊടുത്ത് ദുൽഖർ; മിഥില പറഞ്ഞ മറാത്തി ഡയലോഗുകൾ കൂളായി പറഞ്ഞ് ഡിക്യുവും.

Malayalilife
കൊച്ചി പഴയ്....പഴ.... കൊച്ചിയില്ല... മമ്മൂക്കയുടെ ഡയലോഗുകൾ കാർവാൻ നായികയ്ക്ക് പഠിപ്പിച്ച് കൊടുത്ത് ദുൽഖർ; മിഥില പറഞ്ഞ മറാത്തി ഡയലോഗുകൾ കൂളായി പറഞ്ഞ് ഡിക്യുവും.

ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ തിയേറ്ററുകളിലെത്തിയി രിക്കുകയാണ്.മലയാളക്കരയുടെ പ്രിയപ്പെട്ട യുവനടൻ ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. ഇർഫാൻ ഖാനും മിഥിലയുമാണ് ദുൽഖറിനൊപ്പം കർവാനിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം തിയേറ്ററിലെത്തുന്ന തിന്റെ പ്രോമോഷന്റെ ഭാഗമായി നടത്തിയ രസകരമായ ഒരു ചാറ്റ് ഷോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

മലയാളത്തിലേയും മറാത്തിയിലേയും ഡയലോഗുകൾ പരസ്പരം കൈമാറി പറയുക എന്നതായിരുന്നു ചലഞ്ച്. സൂം ടിവിയുടെ ഈ പരിപാടിയിൽ മലയാളത്തിലുള്ള ഡയലോഗുകൾ പറയാൻ പലപ്പോഴും മിഥില നന്നായി കഷ്ടപ്പെട്ടു. എന്നാൽ മിഥിലയുടെ വെല്ലുവിളിക്ക് മുന്നിൽ മറാത്തി ഡയലോഗുകൾ തെറ്റുകൂടാതെ പറഞ്ഞ് ദുൽഖർ വിജയിയാവുകയും ചെയ്തു.
മമ്മൂട്ടിയുടെ തകർപ്പൻ ഡയലോഗുകളും ദുൽഖറിന്റെ ഡയലോഗുകളുമായി മിഥിലയ്ക്ക് നൽകിയത്.

കൊച്ചി പഴയ കൊച്ചിയല്ല, പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെ എന്ന ബിഗ് ബിയിലെ ഡയലോഗും നിന്റെ തീരുമാനങ്ങളാണ് നിധി വിധി, നിന്റെ പിറകെ നടക്കാതെ നിന്നോടൊപ്പം നടക്കാനാണ് എനിക്കിഷ്ടം തുടങ്ങിയ ഡയലോഗുകളാണ് ദുൽഖർ മിഥിലയെക്കൊണ്ട് പറയിപ്പിച്ചത്.

മുംബൈയിൽനിന്ന് കേരളത്തിലേക്ക് റോഡുമാർഗം മൃതദേഹവുമായുള്ള യാത്രയാണ് കാർവാനിന്റെ ഇതിവൃത്തം. ദുൽഖറിന്റെ അവിനാഷ് എന്ന കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്ന ഷൗക്കത്തിന്റെ വേഷത്തിൽ ഇർഫാൻഖാനുമുണ്ട്. ഇവരെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന പെൺകുട്ടിയുടെ വേഷമാണ്, സിനിമയിൽഅരങ്ങേറ്റംകുറിക്കുന്ന മിഥില പാൽക്കറിന്.

Read more topics: # dulkhar salmaan,# irfaan khan,# midhila
midhila-dulquer-video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES