Latest News

കൂട്ടുകാരി നമിതയുടെ പുതിയ സംരഭത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ യുവതാരനിരക്കൊപ്പമെത്തി മീനാക്ഷി; ചടങ്ങില്‍ താരങ്ങളേക്കാളും തിളങ്ങിയത് ദിലീപിന്റെ മീനാക്ഷി; മിനി കൂപ്പര്‍ ഡ്രൈവ് ചെയ്ത് ചടങ്ങിനെത്തിയ താരത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
കൂട്ടുകാരി നമിതയുടെ പുതിയ സംരഭത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ യുവതാരനിരക്കൊപ്പമെത്തി മീനാക്ഷി; ചടങ്ങില്‍ താരങ്ങളേക്കാളും തിളങ്ങിയത് ദിലീപിന്റെ മീനാക്ഷി; മിനി കൂപ്പര്‍ ഡ്രൈവ് ചെയ്ത് ചടങ്ങിനെത്തിയ താരത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറല്‍

താരപുത്രികളില്‍ പ്രധാനിയാണ് മീനാക്ഷി ദിലീപ്. ഈ താരപുത്രി എവിടെ പ്രത്യക്ഷപ്പെട്ടാലും അവിടെ ക്യാമറ കണ്ണുകള്‍ എത്താറുണ്ട്. ക്യാമറ കണ്ണുകളില്‍ വളരെ വിരളമായി മാത്രം പ്രത്യക്ഷപ്പെടുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. അതുകൊണ്ട് മീനൂട്ടി സെലിബ്രിറ്റി ഫങ്ഷനുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ക്യാമറകളുടെ മുഴുവന്‍ ഫോക്കസും മീനാക്ഷിയുടെ മേലായിരിക്കും. മെഡിസിന് പഠിക്കുന്ന മീനാക്ഷി കുടുംബസമേതം ഇപ്പോള്‍ ചെന്നൈയിലാണ് താമസം. മീനാക്ഷിയുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ പേജുവഴിയാണ് ആരാധകര്‍ അറിയാറുള്ളത്.

ഇപ്പോഴിതാ മീനാക്ഷിയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ് യുവനടി നമിത പ്രമോദ്.നമിതയുടെ ഏറ്റവും പുതിയ സംരംഭമായ് ക്ലോത്തിങ് സ്റ്റോറിന്റെ ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സുഹൃത്തും നാദിര്‍ഷയുടെ മകളായ ഖദീജയ്‌ക്കൊപ്പമാണ് മീനാക്ഷി എത്തിയത്.

ഇളം പച്ച നിറത്തിലുള്ള ലോങ് ഗൗണില്‍ സിപിംള്‍ മേക്കപ്പുമായി അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. അര്‍ജുന്‍ അശോകന്‍ മുതല്‍ സാനിയ വരെ പരിപാടയില്‍ അതിഥികളായി ഉണ്ടായിട്ടും ക്യാമറ മുഴുവന്‍ മീനാക്ഷി ദിലീപിന് പിന്നാലെയായിരുന്നു.മാത്രമല്ല നടി സ്വയം ഡ്രൈവ് ചെയ്‌തെത്തിയ മിനി കൂപ്പറിന് പിന്നാലെയും ക്യാമറകള്‍ എത്തി.

ദിലീപിന്റെ സഹോദരനാണ് മീനാക്ഷിക്ക് ഈ കാര്‍ വാങ്ങിക്കാന്‍ സഹായിച്ചത് എന്ന് അദ്ദേഹം തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് താരപുത്രി ഇത് ഓടിച്ചു കാണുന്നത്. ഡ്രൈവിങില്‍ കമ്പമുള്ള മീനാക്ഷി സ്വയം കാറോടിച്ച് പോവുകയായിരുന്നു. മീനാക്ഷി ഡ്രൈവിങില്‍ പുലിയാണെന്ന കാര്യം ദിലീപിന്റെ സഹോദരന്‍ അനൂപ് മുമ്പ് പറഞ്ഞിട്ടുണ്ട്. മീനാക്ഷിക്ക് മിനികൂപ്പര്‍ കിട്ടിയതിന് പിന്നിലെ കഥയും അനൂപ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. 'അത്യാവശ്യം കാര്യങ്ങളൊക്കെ ഞാന്‍ ബൂസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെയൊരു മിനി കൂപ്പര്‍ അവള്‍ക്ക് കിട്ടിയിട്ടുണ്ട്. അവള്‍ എന്നോട് അതേക്കുറിച്ച് പറഞ്ഞത് ഞാന്‍ ചേട്ടനോട് പറയുകയായിരുന്നു. അവളില്ലാത്ത സമയത്ത് ചേട്ടനാണ് അത് കൊണ്ടുനടക്കുന്നത്. അവളെപ്പോള്‍ എയര്‍പോര്‍ട്ടില്‍ വന്നാലും അതുമായി എയര്‍പോര്‍ട്ടില്‍ ചെല്ലണം. പിന്നെ അവള്‍ കൊണ്ടുനടക്കും.


 

meenakshi dileeps first public mini cooper

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES