Latest News

ഇന്ത്യന്‍ സിനിമയിലും മീ ടു ക്യാമ്പെയ്ന്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ ചില്ലറയല്ല; ചില വ്യക്തികള്‍ മീ ടൂ ക്യാമ്പയിന്‍ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നെന്ന് വിശാല്‍; 'സിനിമയില്‍ ഇതുവരെ രണ്ട് പെണ്‍കുട്ടികളുമായി ഞാന്‍ പ്രണയത്തിലായിട്ടുണ്ടെന്നും അതിനര്‍ത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ലെന്നും വിശാല്‍

Malayalilife
topbanner
ഇന്ത്യന്‍ സിനിമയിലും മീ ടു ക്യാമ്പെയ്ന്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ ചില്ലറയല്ല; ചില വ്യക്തികള്‍ മീ ടൂ ക്യാമ്പയിന്‍ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നെന്ന് വിശാല്‍; 'സിനിമയില്‍ ഇതുവരെ രണ്ട് പെണ്‍കുട്ടികളുമായി ഞാന്‍ പ്രണയത്തിലായിട്ടുണ്ടെന്നും അതിനര്‍ത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ലെന്നും വിശാല്‍

മീ ടു കാമ്പ്യയിനുകള്‍ സിനിമാ ലോകത്തെയും താരാപഥവികളെയും തെല്ലൊന്നു ഉലയ്ക്കുമ്പോള്‍ ഇന്ത്യന്‍ സിനിമാ മേഖലയിലും  മറ്റും നിരവധി ആരോപണങ്ങളും ഉയരുന്നുണ്ട്.  മീ ടു കാമ്പ്യെയ്‌നുകളെ ദുരൂപയോഗം ചെയ്ത് പലരും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ വരുന്നുണ്ടെന്നും ആരോപണങ്ങളുണ്ട്. തമിഴ് സിനിമാ മേഖലയിലെ നടനായ വിിശാലാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്. 

പ്രമുഖ നടിമാരടക്കം നിരവധി സ്ത്രീകളാണ് തങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞതും മീ ടു ക്യാമ്പെയനുകളെ പിന്തുണച്ചും രംഗത്തെത്തിയത. എന്നാല്‍ ഈ ക്യാമ്പെയന്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിനെ അതിജീവിച്ചവര്‍ക്കും തുറന്ന് സംസാരിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെങ്കിലും ചില വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് നടന്‍ വിശാല്‍ പറയുന്നത്. തമിഴ് സിനിമയില്‍ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശാലിന്റെ പ്രതികരണം.

ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരേ പോലെയാണ്. അവസരം ലഭിക്കുന്നതിന് ശാരീരികമായും മാനസികമായും വഴങ്ങി കൊടുക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാവുകയാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. എന്റെ സിനിമകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് ഞാന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കാറുണ്ട്.

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകള്‍ തുറന്ന് സംസാരിക്കുമ്പോള്‍ വേട്ടക്കാരുടെ മുഖം സമൂഹം പെട്ടന്ന് തിരിച്ചറിയും. എന്നാല്‍ ചില വ്യക്തികള്‍ മീ ടൂ ക്യാമ്പയിന്‍ അവരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അതൊരിക്കലും അംഗീകരിക്കാനാവില്ല. ഉദാഹരണത്തിന്, ഒരു സിനിമയുടെ ഓഡീഷനില്‍ പങ്കെടുത്തു, എന്നാല്‍ കിട്ടിയില്ല. ആ അവസരത്തില്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാനായി മീ ടൂ ഉപയോഗിക്കുകയാണെങ്കില്‍ എന്തായിരിക്കും അവസ്ഥ.

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാ തിക്രമമായി കണക്കാക്കാനാവില്ല. സിനിമയില്‍ ഇതുവരെ രണ്ട് പെണ്‍കുട്ടികളുമായി ഞാന്‍ പ്രണയത്തിലായിട്ടുണ്ട്. അതിനര്‍ത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ല' വിശാല്‍ പറഞ്ഞു.

Read more topics: # me too,# vishal,# tamil actor,# statement
me too, vishal,tamil actor,statement

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES