Latest News

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി ജൂനിയര്‍ താരങ്ങള്‍; തട്ടില്‍ കേറും മുന്‍പ് ഡയലോഗ് മനഃപാഠമാക്കുന്ന രംഗണ്ണനും പിള്ളേരുടെയും ചിത്രവുമായി അജു; ഇല്ലുമിനാറ്റിക് ചുവടുവച്ച് ഫഹദ്; അമ്മ മഴവില്‍ എന്റര്‍ടെയ്‌മെന്റ് അവാര്‍ഡ് നിശയിലെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍

Malayalilife
സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി ജൂനിയര്‍ താരങ്ങള്‍; തട്ടില്‍ കേറും മുന്‍പ് ഡയലോഗ് മനഃപാഠമാക്കുന്ന രംഗണ്ണനും പിള്ളേരുടെയും ചിത്രവുമായി അജു; ഇല്ലുമിനാറ്റിക് ചുവടുവച്ച് ഫഹദ്; അമ്മ മഴവില്‍ എന്റര്‍ടെയ്‌മെന്റ് അവാര്‍ഡ് നിശയിലെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍

ചൊവ്വാഴ്ച അങ്കമാലി അഡ്ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന 'അമ്മ'- മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് ഷോയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
അസുഖം ബാധിച്ച് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട മോഹന്‍ലാലിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍മീഡിയില്‍ താരനിബിഡമായി മാറിയ അവാര്‍ഡ് നിശകളുടെ വിശേഷങ്ങള്‍ ഓരോന്നായി എത്തുകയാണ്.

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമുള്ള മനോഹര നിമിഷം സെല്‍ഫി ചിത്രത്തിലൂടെ അമല പങ്ക് വ്ച്ച് എത്തിയിരുന്നു. രണ്ട് ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍, ഈ ഒരു നിമിഷം സെല്‍ഫിയായി ഫോണില്‍ പകര്‍ത്താതിരിക്കാന്‍ കഴിഞ്ഞില്ല' എന്ന് പറഞ്ഞുകൊണ്ടാണ് അമല ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തന്നെ സംബന്ധിച്ച് ഇത് ഒരു ഫാന്‍ഗേള്‍ മൊമെന്റ് ആണെന്നും അമല ഹാഷ്ടാഗിലൂടെ അറിയിക്കുന്നു.

ഇപ്പോളിതാ മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി പങ്കുവച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിക്കൊപ്പമിരിക്കുന്ന കുഞ്ഞാറ്റയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. കുഞ്ഞാറ്റ ഇതിനൊപ്പം പങ്ക് വ്ച്ചതിങ്ങനെ;

ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്. ആദ്യമായി ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്ന ആവേശത്തിലായിരുന്നു ഞാന്‍. നമ്മുടെ സ്വന്തം മമ്മൂക്കയുടെ അരികിലാണ് ഞാന്‍ ഇരുന്നത്-ആവേശകരവും എന്നാല്‍ ഞെട്ടിപ്പിക്കുന്നതുമായ ഒരു നിമിഷം. ആളുകള്‍ അദ്ദേഹത്തിന് അരികിലേക്ക് ഫോട്ടോകള്‍ക്കായി വന്നുകൊണ്ടിരുന്നപ്പോള്‍, ഒന്ന് ചോദിക്കണോ എന്ന് ഞാന്‍ ചിന്തിച്ചു. എന്നാല്‍ മമ്മൂക്ക തന്നെ എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു, 'നിനക്ക് ഫോട്ടോ വേണ്ടേ?'

തീര്‍ച്ചയായും! രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ ആ സുവര്‍ണ്ണാവസരത്തിലേക്ക് കുതിച്ചു. എല്ലാം വളരെ വേഗത്തില്‍ സംഭവിച്ചു, എനിക്ക് തയ്യാറെടുക്കാന്‍ സമയം കിട്ടിയില്ല. എന്നെ അല്‍പ്പം ഫണിയായി തോന്നിയാല്‍ പോലും  ഇത് എല്ലായ്‌പ്പോഴും എന്റെ ഏറ്റവും അമൂല്യമായ ചിത്രമായിരിക്കും. അതാണ് മമ്മൂക്ക - സ്വപ്നം, മനുഷ്യന്‍, ഇതിഹാസം,' കുഞ്ഞാറ്റ കുറിച്ചു.

ആവേശ'വും 'വര്‍ഷങ്ങള്‍ക്ക് ശേഷ'വും ടീമും പരിപാടിക്ക് കൊഴുപ്പേക്കാനെത്തി. ഫഹദ് ഫാസില്‍, സജിന്‍ ഗോപു, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പെര്‍ഫോമന്‍സിന് മുന്‍പ് ഡയലോഗ് കേള്‍ക്കുന്ന ചിത്രം അജു വര്‍ഗീസ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ആവേശ'ത്തിലെ രംഗയുടെയും അമ്പാന്റെയും വേഷത്തിലിരിക്കുന്ന ഫഹദിനെയും സജിന്‍ ഗോപുവിനെയും ചിത്രത്തില്‍ കാണാനാകും

അമ്മ ഷോയ്ക്ക് വേണ്ടി 'ആവേശം' എന്ന തത്സമയ പ്രകടനത്തിനായി സ്റ്റേജില്‍ പ്രവേശിക്കുന്നതിന് മുമ്പായി അവസാന നിമിഷ ബ്രഷ് അപ്പ് എന്ന ക്യാപ്ഷനോടെയാണ് അജു വര്‍ഗീസ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
            
ആവേശം സിനിമയിലെ സൂപ്പര്‍ഹിറ്റ് പാട്ടായ 'ഇലുമിനാറ്റിക്കു' ചുവടുവെക്കുന്ന നടന്‍ ഫഹദ് ഫാസിലിന്റെ വീഡിയോും വൈറലാകുന്നുണ്ട്യ്. അമ്മ മഴവില്‍ അവാര്‍ഡ്സിന്റെ റിഹേഴ്സല്‍ ക്യാംപില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നടന്‍ ചെമ്പന്‍ വിനോദ് ജോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനകം നിരവധിപ്പേരാണ് കണ്ടത്.വീഡിയോയില്‍ നടന്‍ മുകേഷിനെയും നടി മാളവിക മേനോനെയും മറ്റു താരങ്ങളെയും കാണാം. ഫഹദിന്റെ  ചുവടുകള്‍ക്കൊപ്പം മുകേഷിന്റെ പ്രകടനവും ശ്രദ്ധ നേടുന്നുണ്ട്. പ്രമുഖരുള്‍പ്പെടെ നിരവധിപ്പേരാണു പ്രതികരണങ്ങള്‍ അറിയിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

mazhavil entertainment awards

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES