Latest News

വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോള്‍ പ്രണയത്തിന്റെ മൂഡിലാണ്; വലിയ ആര്‍ഭാടമൊന്നും ഇല്ലാതെ വിവാഹം കഴിക്കാനാണ് ആഗ്രഹം; കൊച്ചിയില്‍ റിസപ്ഷനും കോട്ടയത്ത് വിവാഹവും നടത്തും; ആദ്യമായി അരുണിനെ കണ്ടതും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും മനസ് തുറന്ന് ഭാമ

Malayalilife
 വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോള്‍ പ്രണയത്തിന്റെ മൂഡിലാണ്; വലിയ ആര്‍ഭാടമൊന്നും ഇല്ലാതെ വിവാഹം കഴിക്കാനാണ് ആഗ്രഹം; കൊച്ചിയില്‍ റിസപ്ഷനും കോട്ടയത്ത് വിവാഹവും നടത്തും; ആദ്യമായി അരുണിനെ കണ്ടതും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും മനസ് തുറന്ന് ഭാമ

ലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമയും കുടുംബജീവിതത്തിലേക്ക് ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.  ചെന്നിത്തല സ്വദേശിയും വ്യവസായിയുമായ  അരുണാണ് ഭാമയുടെ വരന്‍.  പ്രണയവിവാഹമല്ല. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഭാമയുടെത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാമ വിവാഹത്തെ കുറിച്ച് മനസ് തുറന്നത്. 

ചെന്നിത്തലയിലാണ് അരുണിന്റെ നാട്. വര്‍ഷങ്ങളായി വിദേശത്താണ്. അച്ഛന്റെ ബിസിനസ്  ദുബായ്യിലാണ്.പ്ലസ് ടു കഴിഞ്ഞാണ് അരുണ്‍ കാനഡയിലേക്ക് പോയത്. ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡ് ആകാനുള്ള ശ്രമത്തിലാണ്- ഭാമ പറയുന്നു. ജനുവരിയില്‍ വിവാഹം ഉണ്ടാകും.

കോട്ടയത്ത് വെച്ച് വിവാഹവും കൊച്ചിയില്‍ വെച്ച് റിസപ്ഷനും നടത്താനാണ് തീരുമാനം.വലിയ ആര്‍ഭാടമൊന്നും ഇല്ലാതെ വിവാഹം കഴിക്കാനാണ് ആഗ്രഹം.കല്യാണത്തിന് മുന്‍പുള്ള ദിവസങ്ങള്‍ ആഘോഷിക്കുകയാണെന്നും ഭാമ പറയുന്നു

എനിക്ക് രണ്ട് ചേച്ചിമാരാണ്. ഇരുവരുടേയും വിവാഹം കഴിഞ്ഞു. അതില്‍ ഒരു ചേട്ടന്റെ കൂടെയാണ് അരുണ്‍ പഠിച്ചത്. മാത്രമല്ല ഇരു ഫാമിലിയും തമ്മില്‍ നല്ല അടുപ്പത്തിലുമാണ്.ഒരു ദിവസം ഏട്ടന്റെ കൂടെ അരുണ്‍ വീട്ടില്‍ വന്നു. അരുണിന്റെ പെരുമാറ്റം വീട്ടുകാര്‍ക്കും എനിക്കും ഇഷ്ടമായി. പിന്നെ കഴിഞ്ഞ ജൂണില്‍ അരുണ്‍ വീണ്ടും വീട്ടില്‍ വന്നു.അങ്ങനെ വിവാഹത്തെക്കുറിച്ച് സംസാരിച്ചു- ഭാമ പറയുന്നു.

കാനഡയില്‍ സെറ്റില്‍ഡ് ആണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു.വിദേശത്തു നിന്ന് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലായിരുന്നു. നാട്ടിലുള്ള ഒരാളെ മതിയെന്നാണ് തീരുമാനിച്ചത്. പിന്നെ അരുണിനും നാട്ടില്‍ സെറ്റില്‍ഡ് ആകാനാണ് ഇഷ്ടമെന്നറിഞ്ഞപ്പോള്‍ വിവാഹത്തിന് സമ്മതിച്ചു- ഭാമ പറയുന്നു.

വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോള്‍ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ പറയുന്നു.  ആദ്യം മുതല്‍ക്കേ എന്നെ സിനിമാതാരമായിട്ട് അരുണ്‍ കണ്ടിട്ടില്ല. സ്റ്റാര്‍ സ്റ്റക് എന്ന സംഭവമേ ഇല്ല. ആ കാര്യത്തിലാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയതെന്നും ഭാമ പറയുന്നു.

Read more topics: # ഭാമ,# വിവാഹം
bhama says about his marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക