Latest News

ഫ്രീക്ക് ലുക്കില്‍ ബേസില്‍ ജോസഫ്; നിര്‍മാണം ടൊവിനോ തോമസ്; കോമഡി എന്റെര്‍റ്റൈനെര്‍ 'മരണമാസ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

Malayalilife
 ഫ്രീക്ക് ലുക്കില്‍ ബേസില്‍ ജോസഫ്; നിര്‍മാണം ടൊവിനോ തോമസ്; കോമഡി എന്റെര്‍റ്റൈനെര്‍ 'മരണമാസ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

ടൊവിനോ തോമസിന്റെ നിര്‍മാണത്തില്‍ ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രമാണ് 'മരണമാസ്'. പ്രഖ്യാപനം എത്തിയത് മുതല്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നത്. നവാഗതനായ ശിവപ്രസാദാണ് ചിത്രത്തിന്റെ സംവിധാനം. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. 

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് സ്നിയറ പ്രവര്‍ത്തകര്‍. ചിത്രം നിര്‍മ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്ന ചിത്രം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്, കള, വഴക്ക്, അദൃശ്യജാലകങ്ങള്‍ എന്നിവക്ക് ശേഷം ടോവിനോ തോമസ് നിര്‍മ്മാതാവായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും മരണ മാസ്സിനുണ്ട്. ഏറെ രസകരവും സ്‌റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ബേസില്‍ ജോസഫ് പ്രത്യക്ഷപ്പെടുന്നത്. 

എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ ഗോകുല്‍നാഥ് ജി, ഛായാഗ്രഹണം നീരജ് രവി, സംഗീതം ജയ് ഉണ്ണിത്താന്‍, എഡിറ്റിംഗ് ചമന്‍ ചാക്കോ, വരികള്‍ വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ മാനവ് സുരേഷ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് ആര്‍ ജി വയനാടന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിങ് വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ ജോയ്‌നര്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ സെല്‍വരാജ്, സംഘട്ടനം കലൈ കിങ്സണ്‍, കോ ഡയറക്ടര്‍ ബിനു നാരായണ്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍, സ്റ്റില്‍സ് ഹരികൃഷ്ണന്‍, ഡിസൈന്‍സ് സര്‍ക്കാസനം, ഡിസ്ട്രിബൂഷന്‍ ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, ഐക്കണ്‍ സിനിമാസ്. പിആര്‍ഒ വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
 

Read more topics: # മരണമാസ്
maranamass first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES