അഡാര്‍ ലുക്കില്‍ പ്രിയ വാര്യര്‍....! ബോളിവുഡിലെ അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ട്രോളന്മാര്‍ക്ക് ഇനി തിരിച്ചടി

Malayalilife
അഡാര്‍ ലുക്കില്‍ പ്രിയ വാര്യര്‍....! ബോളിവുഡിലെ അരങ്ങേറ്റ ചിത്രം  ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ട്രോളന്മാര്‍ക്ക് ഇനി തിരിച്ചടി

ഒരൊറ്റ ഗാനം കൊണ്ട് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറിയ പ്രിയ വാര്യര്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. വാലന്റെന്‍സ് ഡെയ്ക്ക ഇറങ്ങാന്‍ പോകുന്ന തന്റെ ആദ്യ മലയാള ചിത്രമായ ഒരു അഡാര്‍ ലൗ വിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെയുള്ള അഭിനയത്തിലൂടെയാണ് പ്രിയ ലോകപ്രശസ്തയായത്.

ട്രെയിലറില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രിയ എത്തുന്നത്. 70 കോടി ചെലവില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തിലാണ് താരമെത്തുന്നത്. മലയാളിയായ പ്രശാന്ത് മാമ്ബുള്ള സംവിധാനം ചെയ്യുന്ന സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരില്‍ ഏറെയും ബോളിവുഡില്‍ നിന്നു തന്നെയുള്ളവരാണ്. ചിത്രം മലയാളത്തിലും എത്തുന്നുണ്ട്.

പൂര്‍ണമായും യു കെ യില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. അവിടെ ഉള്ള അതിശൈത്യം കഴിഞ്ഞു ജനുവരി പതിനഞ്ചിനു അടുത്ത ഷെഡ്യൂള്‍ ആരംഭിക്കും. ബോളിവുഡില്‍ നിന്നുള്ള ഒരു പ്രമുഖ നായകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അക്കാര്യം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും. ഫോര്‍ മ്യൂസികാണ് സംഗീതം നല്‍കുന്നത്. മലയാളിയായ സീനു സിദ്ധാര്‍ത്ഥ് ക്യാമറ ചെയ്യുന്നത്.

priya p varrier,bollywood film,sridevi bungalow Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES