ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് എത്തുന്നു. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന് നിര്‍മിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സണ്ണിലിയോണ്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. താരത്തിന്റെ മലയാളത്തിലേക്കുളള അരങ്ങേറ്റത്തിനായി കാത്തിരിക്കയാണ് ആരാധകര്‍.
മലയാളി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് സണ്ണിലിയോണ്‍ മലയാളത്തിലേക്ക് എത്തുന്നു. സണ്ണിലിയോണ്‍ മലയാളത്തിലേക്ക് എത്തുന്നു എന്ന് നേരത്തെ നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ മലയാളത്തിലേക്കുളള തന്റെ വരവ് അറിയിച്ചിരിക്കുന്നത്.
നിര്‍മ്മാണ കമ്പനിയുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും വിവരങ്ങളും സണ്ണി ലിയോണ്‍ പുറത്തുവിട്ടിട്ടുണ്ട്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന് നിര്‍മ്മിക്കുന്ന രംഗീല സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ഫെയറി ടേല് പ്രൊഡക്ഷന്‍ എന്ന ബാനര്‍ സിനിമയുടെ സഹനിര്‍മ്മാതാക്കളാണ്. ജോസഫ് വര്‍ഗ്ഗീസാണ് പ്രൊജക്റ്റ് ഡിസൈനര്‍. വണ്‍ വേള്‍ഡ് എന്റര്ടെയിന്മെന്റ്സ് ചിത്രം തീയേറ്ററുകളിലെത്തിക്കും. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ജയറാം കൈലാസ് ചിത്രം പപ്പുവിനുശേഷം ബാക്ക് വട്ടര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് രംഗീല. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
സിനിമയുടെ പേര്, സഹതാരങ്ങള്‍ ആരെല്ലാം എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല. അമേരിക്കന്‍ പോണ് ഇന്റസ്ട്രിയിലെ വിലയേറിയ താരമായിരുന്ന സണ്ണി ലിയോണ്‍ 2012ലാണ് പോണ് കരിയര്‍ അവസാനിപ്പിച്ച് ബോളിവുഡില്‍ സജീവമായത്. സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമായ വീരമാദേവി റിലീസിംഗിന് ഒരുങ്ങുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വി.സി.വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീരമാദേവി എന്ന രാജ്ഞിയായാണ് സണ്ണി ലിയോണ്‍ എത്തുന്നത്.