Latest News

ആറാം തമ്പുരാനിലെ കാവിലെ ഭഗവതി നേരിട്ട് എഴുന്നെള്ളിതോ; മഞ്ജുവാര്യരുടെ പുതിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍

Malayalilife
 ആറാം തമ്പുരാനിലെ കാവിലെ ഭഗവതി നേരിട്ട് എഴുന്നെള്ളിതോ; മഞ്ജുവാര്യരുടെ പുതിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍

ലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജുവാര്യര്‍. ദിലീപില്‍നിന്നും വിവാഹമോചനം നേടിയ നടി തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. രണ്ടാം വരവില്‍ നിരവധി നല്ല ചിത്രങ്ങളില്‍ ഭാഗമായ നടി നിരവധി പരസ്യങ്ങളിലും തിളങ്ങി. രണ്ടാം വരവില്‍ പണ്ടത്തേതിലും സുന്ദരി ആയിട്ടാണ് താരം എത്തിയത്. താരത്തിന്റെ പുതിയ ചിത്രം ജാക് ആന്‍ഡ് ജില്ലിന്റെ സെറ്റിലെ ഒരു സ്റ്റില്ലാണ് താരം പങ്കുവച്ചിരിക്കുന്നത്.

വളരെ ശക്തമായ കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ മഞ്ജുവാര്യരോട് എന്നും ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ഉളളത്.കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടായിരുന്നു മഞ്ജുവാര്യരുടെ രണ്ടാം കടന്നുവരവ്. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറവും കല്യാണിന്റെ പരസ്യങ്ങളില്‍ മഞ്ജുവാണ് സ്ഥിരം സാന്നിധ്യം. ഇപ്പോള്‍ താരത്തിന്റെ ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. 40 വയസ്സ് പന്നിട്ടിട്ടും താരത്തിന്റെ സൗന്ദര്യത്തിന് യാതൊരു മാറ്റവുമില്ലെന്ന് തെളിയിക്കുന്നതാണ് ചിത്രം. ട്രെഡീഷണല്‍ ലുക്കിലെ ചിത്രമാണ് താരം പങ്കുവച്ചത്. പച്ചനിറത്തിലെ പട്ടുസാരിയണിഞ്ഞ് അംഗിയേറിയ അരപ്പട്ടയും  മുത്തുകള്‍ പതിപ്പിച്ച വലിയ മാലയും നെക്ലസ്സും കയ്യില്‍ ്‌വളകളും അണിഞ്ഞ് മനോഹരിയായിട്ടാണ് മഞ്ജു ചിത്രങ്ങളിലുളളത്. ഒരു രാജകുമരിയെ പോലെയാണ് ചിത്രത്തില്‍ മഞ്ജു ഉളളത്. നൃത്തത്തിന്റെ ഒരു മുദ്രയാണ് ചിത്രത്തിനായും താരം നല്‍കിയിരിക്കുന്നത്. മനോഹരമായ ചിത്രം പകര്‍ത്തിയിരിക്കുന്നത് ബിജിത്ത് ധര്‍മ്മടം ആണ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ മികച്ച തിരിച്ചുവരവാണ് മഞ്ജുവാര്യര്‍ നടത്തിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം മികച്ച കഥാപാത്രങ്ങളുമായി മുന്നേറുകയാണ്. ഒടിയന്‍ ലൂസിഫര്‍ എന്നീ  ചിത്രങ്ങളുടെ മികച്ച വിജയത്തിന് ശേഷം ജാക് ആന്‍ഡ് ജില്‍, തമിഴില്‍ അസുരന്‍, കയറ്റം, മരയ്ക്കാര്‍ തുടങ്ങിയവയാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനുളള ചിത്രങ്ങള്‍. ജാക് ആന്‍ഡ് ജില്ലിലെ ചിത്രം എത്തിയതോടെ ആരാധകര്‍ ആകാംഷയിലാണ്.

manju warrier latest photo jack and jill

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES