മാതാപിതാക്കളുടെ കൊലപാതകികളായ അച്ഛനെയും മകനെയും വശീകരിച്ച് വക വരുത്തിയ മകള്‍ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. ആ ചിത്രത്തിന് ശേഷം സിനിമാ ലോകത്തു നിന്നും മറഞ്ഞ മഞ്ജുവിനെ പിന്നീട് കാണുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറം 'ഹൗ ഓള്‍ഡ് ആര്‍ യു'എന്ന ചിത്രത്തിലാണ്
വളരെ ചെറിയ പ്രായത്തിലാണ് മുതിര്‍ന്ന നടന്‍ തിലകനൊപ്പം മത്സരിച്ച് അഭിനയിക്കുന്ന നായികാ കഥാപാത്രമാവാന്‍ മഞ്ജു തീരുമാനിക്കുന്നത്.ഇതില്‍ മഞ്ജു വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒരു ഓണ്‍ലൈന്‍ സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അത്രയും വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെപ്പറ്റി മഞ്ജു വ്യക്തമാക്കുന്നു.
സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ നിര്‍മ്മാതാക്കളായ മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍ എന്നിവരാണ് കഥ് പറഞ്ഞു കൊടുക്കുന്ന നേരത്ത് മഞ്ജുവിനൊപ്പം ഉണ്ടായിരുന്നത്. കേട്ടുകൊണ്ടിരിക്കുമ്പോള്‍ മഞ്ജു അച്ഛനമ്മമാരുടെ മുഖത്തേക്കാണ് നോക്കിയത് . അവര്‍ വളരെ സന്തോഷത്തിലായിരുന്നു. സിനിമ ചെയ്യാന്‍ മഞ്ജുവിന് അത്യന്തം താത്പര്യം തോന്നി. കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കാനുള്ള പക്വത എത്തിയത് ഇപ്പോഴാണ്.ഇപ്പോള്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ജീവിതാനുഭവങ്ങള്‍ സഹായകമാണ് എന്നും മഞ്ജു പറയുന്നു.